ലിങ്ക്ഡ് ഇൻ ഇനി ചൈനയിൽ പ്രവർത്തിക്കില്ല

google news
TECH3

 മൈക്രോസോഫ്റ്റ് തങ്ങളുടെ സാമൂഹിക മാധ്യമമായ ലിങ്ക്ഡ്ഇനിന്റെ ചൈനയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ചൈനീസ് നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കൽ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ജോലി അവസരങ്ങളുമായി ബന്ധപ്പെട്ട നെറ്റ് വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇനിൽ ചില പത്രപ്രവർത്തകരുടെ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കമ്പനി ചോദ്യങ്ങൾ നേരിട്ടതിനെ തുടർന്നാണ് കമ്പനിയുടെ നടപടി.

ലിങ്ക്ഡ്ഇൻ പ്രവർത്തനം അവസാനിപ്പിച്ചാൽ തന്നെ തങ്ങളുടെ ജോലി അവസരങ്ങൾ മാത്രം നൽകുന്ന ഇൻ ജോബ്സ് എന്ന സംവിധാനം ചൈനയിൽ ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. എന്നാൽ ഇതിൽ കുറിപ്പുകൾ ഇടുകയോ ഷെയർ ചെയ്യാനോ കഴിയില്ല. തൊഴിൽ പരമായും വ്യക്തിപരമായുമുള്ള സൗഹൃദവും ബന്ധവും വളർത്തുകയും തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ് ഇൻന്റെ പ്രവർത്തനം. 2014 ലാണ് ലിങ്ക്ഡ് ഇൻ ചൈനയിൽ ആരംഭിച്ചത്.

 

Tags