മെറ്റാവേർസ്: കമ്പനിക്ക് നിരവധി സവിശേഷതകളെന്ന് ആപ്പിൾ സിഇഒ

google news
Apple ceo tim cook

മെറ്റാവേഴ്‌സിന് ഒട്ടനവധി സാധ്യതകളുണ്ടെന്നും കമ്പനി ഈ സാങ്കേതിക വിദ്യയില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും വ്യക്തമാക്കി ആപ്പിള്‍ സിഇഒ ടിം കുക്ക്.മെറ്റാവേഴ്‌സ് എന്ന വാക്ക് ഉപയോഗിക്കാതെയാണ് കുക്ക് ഇക്കാര്യം പറഞ്ഞത്.

മെറ്റാവേഴ്‌സിനെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നൂതന ആശയങ്ങളുടെ വ്യവസായത്തില്‍ ഏര്‍പ്പെടുന്ന കമ്പനിയാണെന്നും ആപ്പ് സ്റ്റോറില്‍ 14000 ല്‍ ഏറെ എആര്‍ ആപ്പുകള്‍ ഉണ്ടെന്നുമായിരുന്നു ടിം കുക്കിന്റെ മറുപടി.

ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആപ്പിള്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വിപണിയില്‍ ഇല്ലാത്ത ചില കാര്യങ്ങളിലേക്കും കുറച്ച്‌ നിക്ഷേപം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags