എംഐ ഹൈപ്പർസോണിക് പവർ ബാങ്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

google news
c

എംഐ ഹൈപ്പർസോണിക് പവർ ബാങ്ക് ഇന്ത്യയിൽ അവതരിപ്പിച്ചു.20,000 എംഎഎച്ച് പവർ ബാങ്കാണ് അവതരിപ്പിച്ചിരിക്കുന്നത്. എംഐ ഹൈപ്പർസോണിക് പവർ ബാങ്ക് കമ്പനിയിൽ നിന്നുള്ള ഏറ്റവും ശക്തവും മികച്ച ഫീച്ചറുകളുമായി വരുന്ന പവർ ബാങ്കാണ്. ഈ പവർ ബാങ്ക് നിങ്ങൾക്ക് 50W ഫാസ്റ്റ് ചാർജിംഗ് സവിശേഷത നൽകുന്നു.എംഐ ഹൈപ്പർസോണിക് പവർ ബാങ്കിന് ഇന്ത്യ സ്റ്റോർ വെബ്സൈറ്റിൽ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌നിൻറെ ഭാഗമായി 3,499 രൂപയാണ് വില വരുന്നത്. ഒരൊറ്റ മാറ്റ് ബ്ലാക്ക് നിറത്തിലാണ് ഇത് വിപണിയിൽ വരുന്നത്,

സെപ്റ്റംബർ 15 മുതൽ ഇതിൻറെ ഷിപ്പിംഗ് ആരംഭിക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഈ പവർ ബാങ്ക് ഒരു കിഴിവിൽ ഇപ്പോൾ വിലയ്ക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്. ഓരോ കണക്ഷനിൽ 22.5W ഫാസ്റ്റ് ചാർജിംഗ് വരെ എത്തിക്കാൻ ഈ പവർ ബാങ്കിന് കഴിയും. യുഎസ്ബി ടൈപ്പ്-സി പോർട്ട് പവർ ഡെലിവർ (പിഡി) 3.0 നെ സപ്പോർട്ട് ചെയ്യുന്നു. പവർ ബട്ടൺ രണ്ട് തവണ ക്ലിക്ക് ചെയ്യുന്നതിലൂടെ ആക്റ്റീവ് ചെയ്യാവുന്ന കുറഞ്ഞ പവർ ചാർജിംഗ് മോഡ് എംഐ ഹൈപ്പർസോണിക് പവർ ബാങ്കിൻറെ സവിശേഷതയാണ്. 

Tags