മിഡ്- റേഞ്ച് സ്മാർട്ട്ഫോണുമായി മോട്ടോറോള വിപണിയിലെത്തി, സവിശേഷതകൾ അറിയാം

google news
motorola

സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരുന്ന മിഡ്-റേഞ്ച് സ്മാർട്ട്ഫോണുമായി വിപണിയിൽ എത്തിയിരിക്കുകയാണ് പ്രമുഖ കമ്പനിയായ മോട്ടോറോള. കിടിലൻ സവിശേഷതകൾ ഉള്ള മോട്ടോറോള എഡ്ജ് 40 ഹാൻഡ്സെറ്റുകളാണ് ഇത്തവണ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകൾ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് മികച്ച ഓപ്ഷനാണ് മോട്ടോറോള എഡ്ജ് 40. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.

6.55 ഇഞ്ച് പി-ഒഎൽഇഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 8020 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ, 13 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,400 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന മോട്ടോറോള എഡ്ജ് 40 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 54,190 രൂപയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു