മോട്ടോറോളയുടെ പുതിയ ടാബ് ജി70 ;കിടലൻ ഫീച്ചറുകൾ

google news
G70 tab moto
മോട്ടറോളയുടെ ടാബ്ലെറ്റ് സീരീസിലേക്ക് കിടിലന്‍ ഫീച്ചറുകളുമായി ഒരു പുതിയ ഐറ്റം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.മോട്ടോ ടാബ് G70 LTE ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 2021 അവസാനത്തോടെ കമ്പനി ഇന്ത്യയില്‍ പുറത്തിറക്കിയ മോട്ടോ ടാബ് G20 ടാബ്‌ലെറ്റിന്റെ പിന്‍ഗാമിയായാണ് ഫ്ലിപ്കാര്‍ട്ട് വഴി പുറത്തിറക്കിയ പുതിയ ജി70 ടാബ് .

മോട്ടോ ടാബ് ജി 20യെ അപേക്ഷിച്ച്‌ വലിയ സ്‌ക്രീനും ബാറ്ററിയും ഇതിനുണ്ട്. 11 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ, മീഡിയടെക് ഹീലിയോ ജി90ടി പ്രോസസര്‍, ക്വാഡ് സ്പീക്കറുകള്‍ എന്നിവയുമായാണ് ടാബ്ലെറ്റ് ഇറങ്ങിയിരിക്കുന്നത്. ഈ ടാബ് ഫോണ്‍ കോളിംഗിനും ഉപയോഗിക്കാം. കോളജ് വിദ്യാര്‍ഥികള്‍ക്കും മാറ്റുമായാണ് ജി20 ഇറക്കിയതെങ്കില്‍ ഇത് ഒരു പ്രീമിയം മോഡലാണ്.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ഹീലിയോ ജി 90 ടി SoC ആണ് ഇതിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ ഇത് വികസിപ്പിക്കാന്‍ കഴിയും.ടാബ്ലെറ്റില്‍ ഉള്ള ഒരു ഫോര്‍-പോയിന്റ് പോഗോ പിന്‍ ഉപയോഗിച്ച്‌ ടാബ്ലെറ്റ് ഒരു കീബോര്‍ഡുമായി ബന്ധിപ്പിക്കാന്‍ കഴിയും. മോട്ടോ ടാബ് ജി70 ഡോള്‍ബി ഓഡിയോ പിന്തുണയോടെയാണ് വരുന്നത്.

മോട്ടോ ടാബ് ജി70-ല്‍ 13 മെഗാപിക്സല്‍ പിന്‍ ക്യാമറയും എല്‍ഇഡി ഫ്‌ലാഷ്ലൈറ്റും ഉള്‍പ്പെടുന്ന ഒരൊറ്റ ക്യാമറ സെന്‍സര്‍ പിന്‍ഭാഗത്ത് അവതരിപ്പിക്കുന്നു. സെല്‍ഫി ക്യാമറ 8 മെഗാപിക്‌സല്‍ ആണ്.2,000x1,200 പിക്‌സല്‍ റെസല്യൂഷനുള്ള 400 നിറ്റ് പീക്ക് തെളിച്ചമുള്ള 11 ഇഞ്ച് 2k ഡിസ്‌പ്ലേയാണ് മോട്ടോ ടാബ് ജി70. 

Tags