ഗൂഗിള്‍ ക്ലാസ്‌റൂമില്‍ 10 പ്രാദേശിക ഭാഷകള്‍ കൂടി

google news
ഗൂഗിള്‍ ക്ലാസ്‌റൂമില്‍ 10 പ്രാദേശിക ഭാഷകള്‍ കൂടി

ക്ലാസുകള്‍ നടത്താന്‍ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സേവനങ്ങളിലൊന്നായ ഗൂഗിള്‍ ക്ലാസ് റൂമില്‍ 10 പ്രാദേശിക ഭാഷകളുടെ സപ്പോര്‍ട്ട് അധികം താമസിയാതെ കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചു. ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ്, ഉര്‍ദു എന്നിവ ഉള്‍പ്പടെ എന്നാണു വിവരം.

മലയാളവും ഉണ്ടായേക്കാം. കൂടാതെ, അധ്യാപനത്തിനു സഹായിക്കുന്ന പല ടൂളുകളും ഉള്‍പ്പെടുത്തി ക്ലാസ് റൂമിനെ പരിഷ്‌കരിക്കുകയും ചെയ്യും. ഇവ അധ്യാപകരും കുട്ടികളും തമ്മിലുള്ള ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കിയേക്കാം. അസൈന്‍മെന്റ്‌സ് സമര്‍പ്പിക്കുന്ന കാര്യത്തിലടക്കം പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കാം.

Tags