വൺ പ്ലസിന്റെ പുതിയ മോഡലുകൾ പുറത്തിറങ്ങുന്നു

google news
one plus

വണ്‍പ്ലസിന്റെ പുതിയ ഫോണുകള്‍ വിപണിയില്‍ പുറത്തിറങ്ങുന്നതായി സൂചനകള്‍ ലഭിച്ചിരിക്കുന്നു .വൺ പ്ലസ് 10 പ്രൊ എന്ന സ്മാര്‍ട്ട് ഫോണുകളാണ് വിപണിയില്‍ ഉടന്‍ പുറത്തിറങ്ങുന്നത് .എന്നാല്‍ വൺ പ്ലസ് 10 പ്രൊ എന്ന സ്മാര്‍ട്ട് ഫോണുകള്‍ ആദ്യം ചൈന വിപണിയില്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

അതിനു ശേഷം മാത്രമായിരിക്കും ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും എത്തുക .എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലീക്ക് ആയിരിക്കുന്നു .അത്തരത്തില്‍ ലീക്ക് ആയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.7-ഇഞ്ച് അമോലെഡ്  ഡിസ്‌പ്ലേയില്‍ ആകും എത്തുന്നത് എന്നാണ് .

 അതുപോലെ തന്നെ ലീക്ക് സൂചിപ്പിക്കുന്നത് ഈ സ്മാര്‍ട്ട് ഫോണുകള്‍ 5,000mAന്റെ ബാറ്ററി ലൈഫില്‍ ആയിരിക്കും വിപണിയില്‍ എത്തുക എന്നാണ് .അതുപോലെ തന്നെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകള്‍ & 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ ഈ ഫോണുകള്‍ വിപണിയില്‍ എത്തും എന്നാണ് .

 

Tags