
2009 ലാണ് യുട്യൂബില്‍ ഈ ഗെയിമിന്റെ വീഡിയോ ആദ്യമായി പങ്കുവെക്കുന്നത്. പിന്നീട് ഈ മൈന്‍ക്രാഫിറ്റ് ഏറ്റവും പ്രചാരം ലഭിക്കുന്ന യുട്യൂബിലെ വീഡിയോയായി മാറുകയായിരുന്നു. 150 രാജ്യങ്ങളിലായി ഏകദേശം 140 മില്ല്യണ്‍ പേരാണ് ഈ ഗെയിം കളിക്കുന്നതെന്നാണ് യുട്യൂബ് അറിയിക്കുന്നത്.
ടെറ്റ്‌റിസ്, മാരിയോ, ജിടിഎ എന്നീ ഗെയിമുകള്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഗെയിമാണ് മെെന്‍ക്രാഫ്റ്റ്. മോജോങ് സ്റ്റുഡിയോസ് എന്ന സ്വീഡിഷ് കമ്ബനിയാണ് മൈന്‍ക്രാഫ്റ്റ് ഗെയിം നിര്‍മിക്കുന്നത്. ഗെയിമിന് പന്‍ പ്രചാരം ലഭിച്ചതോടെ 2014ല്‍ 250 കോടി ചെലവാക്കി മൈക്രോസോഫ്റ്റ് മൈന്‍ക്രാഫ്റ്റിനെ സ്വന്തമാക്കുകയും ചെയ്തു.
ഗെയിമിനോടൊപ്പം മൈന്‍ക്രാഫ്റ്റിന്റെ നിര്‍മാതാക്കള്‍ക്ക് ഏറ്റവും കൂടതല്‍ വരുമാനം ലഭിക്കുന്നത് ഈ യുട്യൂബ് വീഡിയോയിലൂടെയാണ്. 2009ല്‍ വീഡിയോ യുട്യൂബില്‍ പങ്കുവെച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 2 മില്ല്യണ്‍ വ്യൂസാണ് ലഭിച്ചത്. എന്നാല്‍ ഈ അടുത്തിടെയാണ് വീഡിയോയക്ക് ഇത്രയധികം വ്യൂവ്‌സ് ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നത്.കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണും കൂടിയായപ്പോള്‍ വീഡിയോയക്ക് ലഭിച്ച പ്രചാരം വര്‍ദ്ധിക്കുകയായിരുന്നു.