പുതിയ സ്വകാര്യതാനയം തല്‍ക്കാലത്തേക്ക് നടപ്പാക്കില്ലെന്ന് വാട്സ്ആപ്പ്

google news
സ്വകാര്യത നയം മെയ് 15 മുതല്‍: വിശദീകരണവുമായി വാട്സ്ആപ്പ്

വിവാദമായ പുതിയ സ്വകാര്യതാനയം തല്‍ക്കാലത്തേക്ക് നടപ്പാക്കില്ലെന്ന് വാട്സ്ആപ്പ്. ഡല്‍ഹി ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വാക്സീന്‍ നയത്തില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന അന്വേഷണത്തിനെതിരെ വാട്സആപ്പും, ഫെയ്സ്ബുക്കും നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഡേറ്റ സംരക്ഷണത്തിന് രാജ്യത്ത് നിയമം വരുന്നതുവരെ പുതുക്കിയ സ്വകാര്യതാനയം സ്വീകരിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കില്ലെന്ന് വാട്സ്ആപ്പിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചു. 

നയം നടപ്പാക്കാത്ത സാഹചര്യത്തില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍റെ അന്വേഷണം തടയണമെന്ന് വാട്സ്ആപ്പ് ആവശ്യപ്പെട്ടു. 

Tags