വാട്സാപ്പ് വോയിസ് മെസ്സേജിൽ പുതിയ അപ്‌ഡേഷൻ

google news
whatsapp voice
വാട്‌സാപ്പിലൂടെ അയക്കുന്ന ശബ്ദ സന്ദേശങ്ങള്‍ക്കായി വേവ് ഫോം അവതരിപ്പിച്ച്‌ വാട്‌സാപ്പ്.ശബ്ദം പ്ലേ ചെയ്യുമ്ബോള്‍ അതിന്റെ തരംഗരൂപം കാണിക്കുന്ന രീതിയാണിത്. നേരത്തെ ടൈം സീക്ക് ബാര്‍  മാത്രമാണ് കാണിച്ചിരുന്നത്.നിലവില്‍ വാട്‌സാപ്പിന്റെ ബീറ്റാ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. വാട്‌സാപ്പ് ബീറ്റാ ആന്‍ഡ്രോയിഡ് പതിപ്പ് 2.21.25.11 ലും വാട്‌സാപ്പ് ഐഓഎസ് ബീറ്റാ 2.21.240.18 ലുമാണ് വേവ് ഫോം ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളത്.

വോയ്‌സ് മെസേജുകള്‍ക്ക് വാട്‌സാപ്പ് വേവ് ഫോം പരീക്ഷിക്കുന്ന വിവരം ജൂണിലാണ് ആദ്യം പുറത്തുവന്നത്. നിലവില്‍ ഇന്‍സ്റ്റാഗ്രാമിലെ ഡയറക്‌ട് മെസേജില്‍ സമാനമായ വേവ് ഫോം ഫീച്ചര്‍ ലഭ്യമാണ്.നിലവില്‍ ഏറ്റവും പുതിയ വാട്‌സാപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ പരസ്പരം അയക്കുന്ന ശബ്ദ സന്ദേശങ്ങള്‍ക്ക് മാത്രമേ വേവ് ഫോം കാണാനാവൂ എന്ന് വാബീറ്റാ ഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്തു.വേവ് ഫോമിനെ കൂടാതെ മെസേജ് റിയാക്ഷനുകള്‍ വരുമ്ബോഴുള്ള നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്തുവെക്കുന്നതിനുള്ള ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. 

മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ ഇതുവരെയും വാട്‌സാപ്പ് ബീറ്റാ പരീക്ഷണത്തിനായി അവതരിപ്പിച്ചിട്ടില്ല.ഒരു ടോഗിള്‍ ബട്ടനാണ് ഇതിനായി നല്‍കിയിട്ടുള്ളത്. മാത്രവുമല്ല നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യാനുള്ള ഫീച്ചര്‍ എല്ലാ ബീറ്റാ ടെസ്റ്റര്‍മാര്‍ക്കുമായി ലഭ്യമാക്കിയിട്ടില്ല. നിലവില്‍ ചുരുക്കം ചില ആളുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്.ഒരോ സന്ദേശത്തിനോടും പ്രതികരണം അയക്കുന്നതിനുള്ള ഫീച്ചറാണ് മെസേജ് റിയാക്ഷന്‍. മെസഞ്ചറിലും ഇന്‍സ്റ്റാഗ്രാമിലും ഇത് ലഭ്യമാണ്.

Tags