ചൊവ്വയുടെ തെളിമയുള്ള ഭൂപടം തയ്യാറാക്കി ന്യൂയോര്‍ക്ക് യൂനിവേഴ്സിറ്റി പ്രഫസര്‍

ചൊവ്വയുടെ വിവിധ ഇടങ്ങളെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചുമുള്ള ഉയര്‍ന്ന റെസല്യൂഷനിലുള്ള ദൃശ്യങ്ങളാണ് ഭൂപടത്തിനു വേണ്ടി നല്‍കിയിരിക്കുന്നതെന്ന് ഇതു തയാറാക്കിയ ഡോ. ദിമിത്ര അത്രി പറഞ്ഞു. ചൊവ്വയിലെ ദിനേനയും സീസണുകളിലുമുള്ള സമയ മാറ്റങ്ങള്‍ ഹോപ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിന് അനുസരിച്ച് ഭൂപടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഡോ. ദിമിത്ര പറയുന്നു.
യു.എ.ഇയുടെ ചൊവ്വാദൗത്യത്തോടെയാണ് ഇക്കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്. അബൂദബിയിലെ ന്യൂയോര്‍ക്ക് യൂനിവേഴ്സിറ്റി ബഹിരാകാശശാസ്ത്ര വിഭാഗത്തിലെ ചൊവ്വാ ഗവേഷണ ഗ്രൂപ്പിന് നേതൃത്വം നല്കിവരുകയാണ് ഡോ. ദിമിത്ര അത്രി. ചൊവ്വാ ഭൂപടം പ്രസിദ്ധീകരിച്ചതിനു ശേഷം ഹോപ്പില്‍ നിന്നുള്ള വിവരങ്ങള്‍
ലഭ്യമാകുന്ന മുറയ്ക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും ഭൂപടം അപ്ഡേറ്റ് ചെയ്യുമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളായ അഹമ്മദ് അല്‍ ഹന്‍തൂബി, കത്രീന ഫിയലോവ, ഷംസീര്‍ സിങ്, ദത്താരാജ് ധുരി എന്നിവരുടെ സഹായവും ഭൂപടനിര്മാണത്തിനു ലഭിച്ചതായി അദ്ദേഹം പറഞ്ഞു.