കോവിൻ ആപ്പിൽ നിന്നും വിവരങ്ങൾ ചോർന്നിട്ടില്ല:ആരോഗ്യ മന്ത്രാലയം

google news
cowin app
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യുന്നതിനായി നിര്‍മ്മിച്ച കോവിന്‍ ആപ്പില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രം.കോവിന്‍ ആപ്പിലെ വിവര ചോര്‍ച്ചയെ സംബന്ധിച്ച്‌: ഞങ്ങള്‍ കാര്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ വിവര ചോര്‍ച്ച ആപ്പുമായി ബന്ധപ്പെട്ടതല്ലെന്നാണ് കണ്ടെത്തല്‍. ' മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വിശദീകരണവുമായി രംഗത്തെത്തിയത്.കോവിന്‍ ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്ന് ഓണ്‍ലൈനില്‍ ലഭ്യമാണെന്ന തരത്തിലുള്ള വാര്‍ത്തകളും തെറ്റാണെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും മന്ത്രാലയം അറിയിച്ചു.

Tags