നോക്കിയ 5.4 ഇന്ത്യയിൽ ;ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട്

google news
നോക്കിയ 5.4 ഇന്ത്യയിൽ ;ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട്

എച്ച്എംഡി ഗ്ലോബലിന്റെ പുതിയ നോക്കിയ 5.4 ഫോണ്‍ ഇന്ത്യയിലേക്ക്. പോളാര്‍ നൈറ്റ്, ഡസ്‌ക് കളര്‍ ഓപ്ഷനുകളിലെത്തുന്ന നോക്കിയ 5.4 ഫ്‌ളിപ്പ്കാര്‍ട്ട്, നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവയില്‍ മാത്രമായിരിക്കും പുതിയ ഫോൺ ലഭിക്കുക. ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകളും, ആന്‍ഡ്രോയിഡ് അപ്‌ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്നതാണ് ഈ നോക്കിയ സ്മാര്‍ട് ഫോണുകളുടെ രൂപകൽപന. രണ്ടു വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷനും, മൂന്ന് വര്‍ഷം പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും നോക്കിയ5.4 ഉപഭോക്താക്കാള്‍ക്ക് ആയി വാഗ്ദാനം ചെയ്യുന്നുണ്ട്.

4ജിബി റാം/64ജിബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 13,999 രൂപയും, 6ജിബി/64 ജിബി വേരിയന്റിന് 15,499 രൂപയുമാണ് ഇതിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് ഇതിന്റെ മറ്റൊരു സവിശേഷത. 60 എഫ്പിഎസാണ് വിഡിയോ റെക്കോര്‍ഡിങ് ശേഷിയായി കമ്പനി അവകാശപ്പെടുന്നത്.

കട്ടിയേറിയ പോളികാര്‍ബണേറ്റ് ബോഡിക്കൊപ്പം 6.39 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 16 എംപി ഫ്രണ്ട് ക്യാമറ, ഓസോ സ്‌പേഷ്യല്‍ ഓഡിയോ എന്നിവയും ഇവയിലുണ്ട്. കുടുംബാംഗങ്ങളുടെ സ്മാര്‍ട് ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കാന്‍ ഫാമിലി ലിങ്ക് ആപ്പ് സഹായകരമാവും.

Tags