ഇനി ചാറ്റുകള്‍ 'ലോക്ക്' ആക്കാം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

google news
rt

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന്റെ വെബ് വേര്‍ഷന് പുതിയ സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ചു. അക്കൗണ്ടില്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍.

chungath

പാസ്‌വേര്‍ഡ് ഉപയോഗിച്ച് സ്‌ക്രീന്‍ ലോക്ക് ചെയ്ത് സംരക്ഷിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ഭാവിയില്‍ എല്ലാവരിലേക്കും ഈ ഫീച്ചര്‍ ലഭ്യമാക്കും.

Also read: കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ​​ഗൃഹനാഥൻ മരിച്ചു

സ്‌ക്രീന്‍ലോക്ക് ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നതോടെ, വാട്‌സ്ആപ്പ് വെബ് ലോക്ക്ഡ് ആവും. തുടര്‍ന്ന് രഹസ്യമായി സൂക്ഷിക്കുന്ന പാസ് വേര്‍ഡ് ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ സാധിക്കൂ. സെറ്റിങ്ങ്‌സില്‍ പ്രൈവസി ടാപ്പ് ചെയ്ത് നോക്കിയാല്‍ ഈ ഫീച്ചര്‍ ലഭ്യമാണോ എന്ന് അറിയാന്‍ സാധിക്കും.

സുരക്ഷയുടെ ഭാഗമായാണ് ഈ ഫീച്ചര്‍. മറ്റാരെങ്കിലും അനധികൃതമായി കയറാന്‍ ശ്രമിച്ചാലും ഉപയോക്താവിന്റെ ചാറ്റുകളും മെസേജുകളും കാണാന്‍ കഴിയാത്തവിധമാണ് സംവിധാനം. നോട്ടിഫിക്കേഷനുകളുടെ സുരക്ഷയും ഈ സംവിധാനം ഉപയോഗിച്ച് ഉറപ്പാക്കുന്നുണ്ട്. പാസ് വേര്‍ഡ് ഉപയോഗിച്ച് അക്കൗണ്ട് ലോക്ക് ചെയ്താണ് സുരക്ഷ ഒരുക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം