ഇനി യു.പി.ഐ ഇടപാട്​ ഫീച്ചര്‍ ഫോണിലൂടെ:ആർബിഐ

google news
upi
ഇന്ത്യയില്‍ 550 മില്യണ്‍ ഫീച്ചര്‍ ഫോണ്‍ യൂസര്‍മാരാണുള്ളത്​. അത്രയും പേരെ സ്​മാര്‍ട്ട്​ഫോണുകളിലേക്കും 4ജി നെറ്റ്​വര്‍ക്കിലേക്കും എത്തിക്കാനായി ജിയോ അടക്കമുള്ള ടെലികോം ഭീമന്‍മാരും സര്‍ക്കാരും പല പദ്ധതികളും പയറ്റുന്നുണ്ട്​.ജിയോ സമീപകാലത്ത്​ വില കുറഞ്ഞ 4ജി സ്മാര്‍ട്ട്​ഫോണ്‍ അവതരിപ്പിച്ചതും അതിന്‍റെ ഭാഗമായാണ്​.

എന്നാലും പല ഫീച്ചര്‍ ഫോണ്‍ യൂസര്‍മാരും ഡിജിറ്റല്‍ ഇന്ത്യയുടെ പൊലിമയിലേക്ക്​ പെട്ടന്ന്​ മാറാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെ സ്​മാര്‍ട്ട്​ഫോണ്‍ യൂസര്‍മാര്‍ക്ക്​ മാത്രം ലഭിക്കുന്ന ഒരു സുപ്രധാന സേവനം ഫീച്ചര്‍ ഫോണ്‍ യൂസര്‍മാരിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ റിസര്‍വ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ.

ഫീച്ചര്‍ ഫോണിലൂടെ യുപിഐ ഇടപാടുകള്‍ സാധ്യമാക്കാനാണ്​ ആര്‍ബിഐ ഒരുങ്ങുന്നത്​. ഡിജിറ്റല്‍ പണമിടപാട് രാജ്യത്തെ എല്ലാവര്‍ക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ ആര്‍.ബി.ഐ മുന്നിട്ടിറങ്ങുന്നത്​. ധനനയ പ്രഖ്യാപന വേളയില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ്​ പുതിയ പദ്ധതിയെ കുറിച്ച്‌​ വിശദീകരിച്ചത്​.

ചെറിയ തുകയുടെ ഇടപാടുകള്‍ക്കുള്ള പുതിയ വാലറ്റ് സംവിധാനം അടക്കം യുപിഐ വഴി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും റിസര്‍വ്​ ബാങ്ക്​ അധികൃതര്‍ക്ക്​ പദ്ധതിയുണ്ട്​. ഈ നീക്കത്തിലൂടെ യുപിഐ ഇടപാടുകള്‍ കൂടുതല്‍ വ്യാപകമാകുമെന്നാണ് ആര്‍.ബി.ഐ​ കണക്കുകൂട്ടുന്നത്​. നവംബര്‍ മാസത്തില്‍ രാജ്യത്ത്​ യുപിഐ മുഖേന 401 കോടി ഇടപാടുകളാണ്​ നടന്നത്. 6.68 ലക്ഷം കോടി രൂപയാണ്​ അത്രയും ഇടപാടുകളുടെ മൊത്തം മൂല്യം.

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്കുകളെക്കുറിച്ച്‌ പഠിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുമെന്നും ആര്‍ബിഐ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, വാലറ്റ്, യുപിഐ തുടങ്ങിയവ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള നിരക്കുകള്‍ സംബന്ധിച്ച ഏകീകരണമാകും

Tags