ഇനി ഫോണിലൂടെ പിവിസി ആധാർ കാർഡ് ഉണ്ടാക്കാം

google news
Adhar card

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അത്യാവിശ്യമായി വേണ്ട ഒന്നാണ് ആധാര്‍ കാര്‍ഡുകള്‍ .എന്ത് ആവശ്യത്തിനും ഇപ്പോള്‍ ആധാര്‍ കാര്‍ഡുകള്‍ ആവിശ്യമായി വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ആധാര്‍ കാര്‍ഡുകള്‍ പുതിയ രൂപത്തില്‍ അപേഷിക്കുവാന്‍ സാധിക്കുന്നതാണ് .പിവിസി കാര്‍ഡ് രൂപത്തില്‍ ഇപ്പോള്‍ എളുപ്പത്തില്‍ തന്നെ ഇത് അപേഷിക്കുവാന്‍ സാധിക്കുന്നതാണ് .

എന്നാല്‍ ആധാര്‍ കാര്‍ഡുകള്‍ പഴയത് കൈയ്യില്‍ ഉള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ അപേഷിക്കുവാന്‍ സാധിക്കുന്നത് .അതിന്നായി ആദ്യം തന്നെ https://residentpvc.uidai.gov.in/order-pvcreprint ഈ സൈറ്റില്‍ സന്ദര്‍ശിക്കുക .അതിനു ശേഷം താഴെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബര്‍ കോളത്തില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബര്‍ എന്റര്‍ ചെയ്യുക .

അതിനു ശേഷം തൊട്ടു താഴെ എന്റര്‍ വെരിഫിക്കേഷന്‍ നമ്ബര്‍ എന്ന ഓപ്‌ഷനില്‍ അവിടെ നല്‍കിയിരിക്കുന്ന കോഡ് ടൈപ്പ് ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങളുടെ ആധാര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരുന്നതായിരിക്കും.എന്റർ ബട്ടൺ അമർത്തിയതിനു ശേഷം സബ്മിറ്റ് ചെയ്യുക 50 രൂപ ചാർജ് നൽകേണ്ടതാണ്.ഇത് കാര്‍ഡ് വഴിയോ മറ്റു സര്‍വീസുകള്‍ വഴിയോ പൈസ നല്‍കാവുന്നതാണ് .
 

Tags