വാട്സാപ്പിൽ ഇനി സ്റ്റിക്കർ നിർമ്മിക്കാം,പുതിയ ഫീച്ചർ ​​​​​​​

whatsapp sticker

സ്റ്റിക്കറുകൾ കൊണ്ട് തരംഗമാവുകയാണ് വാട്സാപ്പ്എ.ന്തിനും ഏതിനും മറുപടിയായി പലതരം സ്റ്റിക്കറുകളാണ് നമ്മൾ വാട്സാപ്പിൽ ഉപയോഗിക്കുന്നത്. പലപ്പോഴും മറ്റൊരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നാം സ്റ്റിക്കറുകൾ നിർമിക്കുന്നത്. 

ഈ ആപ്ലിക്കേഷനുകളിലെല്ലാം പരസ്യത്തിന്റെ ശല്യവും ഉണ്ടാകും. എന്നാൽ ഇനി ഈ തലവേദനകളോടെല്ലാം ഗുഡ്‌ബൈ പറയാം. വാട്ട്‌സ് ആപ്പ് തന്നെ സ്റ്റിക്കറുകൾ സ്വന്തമായി നിർമിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്.

വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്‌ഡേറ്റിൽ ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. വാട്ട്‌സ് ആപ്പ് വെബ്ബിൽ മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാവുക.