വിപണി പിടിക്കാനെത്തുന്നു വൺ പ്ലസ്; കിടുക്കാച്ചി ഫീച്ചറുകളുമായി പുത്തൻ മോഡലെത്തുന്നു

google news
CF
 

ലോകമെങ്ങുമുള്ളവരുടെ ഇഷ്ട്ടപ്പെട്ട മൊബൈൽ ബ്രാൻഡുകളിലൊന്നാണ് വൺ പ്ലസ്. 

ബഡ്ജറ്റ് കാലിയാകാതെ മികച്ച ഫോണുകൾ നോക്കുന്നവർ കൂടുതലും ഇഷ്ട്ടപ്പെടുന്ന ബ്രാൻഡ് കൂടിയാണ് വൺ പ്ലസ്. നിരവധി മോഡലുകളാണ് ഇതുവരെ വിപണിയിൽ  ഇറങ്ങിയിട്ടുള്ളത്.

വൺ പ്ലസ് ഏസ് 2 ( one plus ace 2) എന്ന പുത്തൻ മോഡലാണ് അടുത്തതായി ഒട്ടേറെ പുത്തൻ ഫീച്ചറുകളോടെ വിപണിയിലേക്കെത്തുക. 

6.7 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിനുണ്ടാവുക. ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഓപ്പറേറ്റിംങ് സിസ്റ്റം.  50,8,2  മെ​ഗാപിക്സൽ ക്യാമറകളാണ് പിന്നിലുള്ളത്. 

16 മെ​ഗാ പിക്സലാണ് സെൽഫി ക്യാമറ. 100 വാട്സ് ഫാസ്റ്റ് ചാർജിംങ് , 5,000 എംഎഎച്ച് ബാറ്ററി ലൈഫ് പിന്തുണയും  ഈ മോഡലിനുണ്ട്. 


 

Tags