ഫെയ്സ്ബുക്ക് ബ്ലോട്ട്‌വെയറുമായി വണ്‍പ്ലസും!

google news
ഫെയ്സ്ബുക്ക് ബ്ലോട്ട്‌വെയറുമായി വണ്‍പ്ലസും!

വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട് ഫോണില്‍ ഫെയ്സ്ബുക്ക് ബ്ലോട്ട്‌വെയര്‍ അടക്കം ചെയ്തിരിക്കുന്നതായി ആരോപണം. ക്ലീന്‍ സോഫ്റ്റ്‌വെയര്‍ നല്‍കുന്നുവെന്നു വിശ്വസിച്ചുവന്ന വണ്‍പ്ലസ് കമ്പനിക്ക് ഈ ആരോപണം വന്‍ ക്ഷീണമാകും. പല കമ്പനികളും ഇങ്ങനെ ചില ആപ്പുകള്‍ നല്‍കാറുണ്ടെങ്കിലും അവയില്‍ പലതും ഡിലീറ്റു ചെയ്യാം. എന്നാല്‍, വണ്‍പ്ലസ് നോര്‍ഡ്, വണ്‍പ്ലസ് 8, വണ്‍പ്ലസ് 8പ്രോ എന്നിവയില്‍ കണ്ടെത്തിയിരിക്കുന്ന ബ്ലോട്ട്‌വെയര്‍ ഡിലീറ്റ് ചെയ്യാനാവില്ല.

സാംസങ്ങിന്റെയടക്കം പല ആന്‍ഡ്രോയിഡ് ഫോണുകളുടെയും ശാപമാണ് ബ്ലോട്ട്‌വെയര്‍. ഈ മോഡലുകളില്‍ ഫെയ്സ്ബുക്ക് ആപ് ഇന്‍സ്റ്റാള്‍ ചെയ്‌തോ ഇല്ലയോ എന്നതു പ്രശ്‌നമല്ല, ഫെയ്സ്ബുക്ക് കൂടെയുണ്ടാകും. ഇത് ഫോണിന്റെ ഉടമയ്ക്ക് ഡിലീറ്റു ചെയ്യാനാവില്ല.

ഫെയ്സ്ബുക് സര്‍വീസസ്, ഫെയ്‌സ്ബുക് ആപ് മാനേജര്‍, ഫെയ്സ്ബുക്ക് ആപ് ഇന്‍സ്റ്റാളര്‍ എന്നിവയാണ് തങ്ങളുടെ ഓക്‌സിജന്‍ ഒഎസിലേക്ക് വണ്‍പ്ലസ് തിരുകി കയറ്റിയിരിക്കുന്ന ആപ്പുകള്‍. ഫെയ്സ്ബുക്ക് ഭീതിയുള്ളവര്‍ക്ക് അവയെ വേണമെങ്കില്‍ ഡിസേബിൾ ചെയ്യാം. എന്നാല്‍, നീക്കം ചെയ്യാനാവില്ലെന്ന് ഗവേഷകര്‍ പറയുന്നു.

Tags