വണ്‍പ്ലസ് നോര്‍ഡ് സിഇ സ്മാർട്ഫോൺ പൊട്ടിത്തെറിച്ചു;പരാതിയുമായി ഉപഭോക്താവ്

google news
damages of oneplus
വണ്‍പ്ലസിന്റെ 2020 ല്‍ പുറത്തിറങ്ങിയ ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ് വണ്‍പ്ലസ് നോര്‍ഡ് സിഇ എന്ന സ്മാര്‍ട്ട് ഫോണുകള്‍ .ഇന്ത്യന്‍ വിപണിയില്‍ മഴ വാണിജ്യം നേടിയ ഒരു ഫോണ്‍ കൂടിയായിരുന്നു ഇത് .എന്നാല്‍ ഇപ്പോള്‍ ദുഷ്യന്ത് ഗോസാമ്മി എന്ന വണ്‍പ്ലസ് നോര്‍ഡ് സിഇ ഉപഭോക്താവ് അയാളുടെ ഫോണ്‍ പൊട്ടിത്തെറിച്ചെന്ന പരാതിയുമായാണ് എത്തിയിരിക്കുന്നത്.

ഇത് ആദ്യമായിട്ടല്ല വണ്‍പ്ലസ് നോര്‍ഡ് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് .ഇതിനു മുന്‍പും കൃത്യമായി പറഞ്ഞാല്‍ 2021 സെപ്റ്റംബര്‍ മാസ്സത്തിലും ഇത്തരത്തില്‍ വണ്‍പ്ലസ് നോര്‍ഡ് ഫോണുകള്‍ പൊട്ടിത്തെറിച്ച സംഭവം ഉണ്ടായിട്ടുണ്ട് .ദുഷ്യന്ത് ഗിരി ഗോശ്വാമി എന്ന ഉപഭോക്താവ് ട്വിറ്ററിലൂടെ തന്നെ ഇന്ത്യയുടെ വന്‍പ്ലസ് മേധാവിക്കും കൂടാതെ വണ്‍പ്ലസ് ഫൗണ്ടര്‍ Pete Lau നു എ കാര്യം ടാഗ് ചെയ്തിട്ടുണ്ട് .

ട്വിറ്ററിലൂടെയും കൂടാതെ LinkedIn പോസ്റ്റ് വഴിയുമായിരുന്നു ഈ കാര്യം അറിയിച്ചിരിക്കുന്നത് .6 മാസ്സങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു ദുഷ്യന്ത് ഗോസാമ്മി ഈ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയിരുന്നത് .ജനുവരി2 നു ആയിരുന്നു ഈ സംഭവം നടന്നിരുന്നത് .ഫോണ്‍ ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ട ഉപഭോക്താവിന്റെ മുന്നില്‍ വെച്ചായിരുന്നു സംഭവവും നടന്നിരുന്നത് .


 

Tags