സ്മാര്‍ട്ട്‌ഫോണിന്റെ വില കുറച്ച് ഓപ്പോ

google news
സ്മാര്‍ട്ട്‌ഫോണിന്റെ വില കുറച്ച് ഓപ്പോ

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ അവരുടെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ആയ റെനോ 3 പ്രോയുടെ വില കുറച്ചു. ഈ കഴിഞ്ഞ മാര്‍ച്ചിലാണ് ഫോണ്‍ വിപണിയിലെത്തിയത്. 31,990 രൂപ വിലയുള്ള ഓപ്പോ റെനോ 3 പ്രോ, 44-മെഗാപിക്‌സല്‍ ഉള്ള ഡ്യൂവല്‍ സെല്‍ഫി ക്യാമറയുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള ഓപ്പോ റെനോ 3 പ്രോയ്ക്ക് ഇപ്പോള്‍ 29,990 രൂപയാണ് വില.

മാര്‍ച്ചില്‍ 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഫോണിന്റെ പുതിയ പതിപ്പ് ഓപ്പോ ലോഞ്ച് ചെയ്തിരുന്നുവെങ്കിലും ഇതുവരെ വിപണിയില്‍ ലഭ്യമായിട്ടില്ല. ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വാങ്ങാന്‍ കഴിയുന്ന ഫോണ്‍ അറോറ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്‌കൈ വൈറ്റ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ലഭ്യമാണ്.

Tags