ഒരു കോടി എഫ് സീരീസ് ഹാൻഡ്സെറ്റുകൾ വിറ്റ് ഒപ്പോ; ജൂൺ 30 വരെ പ്രത്യേക ഓഫറുകൾ

google news
oppo

ഒപ്പോയുടെ എഫ് ശ്രേണിക്ക് ഒരു കോടി ഉപയോക്താക്കളായതിന്റെ ആഘോഷമായി എഫ്19 പ്രോ, എഫ്19 എന്നിവയുടെ സ്പെഷൽ പതിപ്പുകൾ പർപ്പിൾ, സ്പേസ് സിൽവർ നിറങ്ങളിൽ ലഭ്യമാക്കി കമ്പനി. ആഘോഷത്തിന്റെ ഭാഗമായി പുതിയ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ 30 വരെ ഒപ്പോ എഫ്19 വാങ്ങുന്നവർക്ക് 1000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. നിലവിലെ ഉപഭോക്താക്കൾക്ക് എഫ്19 ശ്രേണി സ്വന്തമാക്കിയാൽ ഇരട്ട വാറന്റി സംരക്ഷണവും സൗജന്യമാണ്. 

ഈ ഓഫറുകൾ കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് എഫ് ശ്രേണി ഫോണുകൾ വാങ്ങുന്നവർക്ക് 2000 രൂപയുടെ കാഷ്ബാക്കുണ്ട്. പ്രത്യേക ചാർജൊന്നും ഇല്ലാതെ ആറു മാസത്തെ ഇഎംഐയിൽ പേയ്ടിഎം വഴി വാങ്ങുന്നവർക്ക് 11% കാഷ്ബാക്ക് ഉടനടി ലഭിക്കും. 

പല സാങ്കേതിക സവിശേഷതകളും എഫ് സീരീസിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പോ എഫ്3യിലെ ഡ്യൂവൽ സെൽഫി ക്യാമറ, ഒപ്പോ എഫ്17ലെ 25എംപി  മുൻ കാമറ, ഒപ്പോ എഫ്17 പ്രോ തുടങ്ങിയവ ഉദാഹരണങ്ങളിൽ ചിലതാണെന്ന് കമ്പനിയുടെ ചീഫ് മാർക്കറ്റിങ് ഓഫീസർ ദമയന്ത് സിങ് ഖനോറിയ പറഞ്ഞു.
 

Tags