പേടിഎം ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ തിരിച്ചെത്തി

google news
പേടിഎം ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ തിരിച്ചെത്തി

ന്യൂ​ഡ​ല്‍​ഹി: ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യ​പ്പെ​ട്ട പേ​മെ​ന്‍റ് ആ​പ്പ് പേ​ടി​എം മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ തി​രി​ച്ചെ​ത്തി. പ്ലേ ​സ്റ്റോ​റി​ല്‍ തി​രി​ച്ചെ​ത്തി​യ വി​വ​രം പേ​ടി​എം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

"അ​പ്‌​ഡേ​റ്റ്: ആ​ന്‍​ഡ് വി ​ആ​ര്‍ ബാ​ക്ക്' എ​ന്നാ​യി​രു​ന്നു പേ​ടി​എം ട്വീ​റ്റ്.

പേടിഎം പേയ്‌മെന്റ് ആപ്പ് ആണ് ഇന്ന് ഉച്ചയോടെ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. അതേസമയം അവരുടെ അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ നീക്കം ചെയ്തിരുന്നില്ല. പേടിഎം പേയ്‌മെന്റ് ആപ്പ് ആപ്പ് സ്‌റ്റോറില്‍ ലഭ്യമായിരുന്നു.

അടുത്തിടെ പേടിഎമ്മില്‍ ഉള്‍പ്പെടുത്തിയ ഫാന്റസി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഫീച്ചര്‍ ഗൂഗിളിന്റെ നയങ്ങളുടെ ലംഘനമാണെന്ന ചൂണ്ടിക്കാട്ടിയാണ് ആപ്പ് നീക്കം ചെയ്തത്. ഫാന്റസി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഫീച്ചര്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ഗൂഗിള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ പ്രശ്‌നം പരിഹരിച്ചത് എങ്ങനെയാണെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല.

Tags