പേ ടി എം ട്രാന്സിസ്റ് കാർഡ് ഉപയോഗങ്ങൾ

google news
paytm card
പേ ടിഎമ്മിന്റെ ഏറ്റവും പുതിയ പേയ്മെന്റ്സ് സൌകര്യം ആണ് പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ്. പേടിഎം പേയ്മെന്റ്സ് ബാങ്ക് അടുത്തിടെയാണ് പേടിഎം ട്രാന്‍സിറ്റ് കാര്‍ഡിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്.വണ്‍ നേഷന്‍ , വണ്‍ കാര്‍ഡ്' എന്നതാണ് പേടിഎം തങ്ങളുടെ ട്രാന്‍സിറ്റ് കാര്‍ഡിന്റെ മോട്ടോ ആയി അവതരിപ്പിക്കുന്നത്.ഈ കാർഡ് രാജ്യം അവതരിപ്പിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് സിസ്റ്റവുമായി ചേര്‍ന്ന് നില്‍ക്കുന്നു.

എന്താണ് പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ്?

ഒരു പ്രീപെയ്ഡ് കാര്‍ഡ് പോലെയാണ് പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് വര്‍ക്ക് ചെയ്യുന്നത്. ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ പേടിഎം വാലറ്റിലേക്ക് നേരിട്ട് ലിങ്ക് ചെയ്യപ്പെട്ടിരിക്കും. ഒരു നിശ്ചിത തുക അടച്ച്‌ ഉപയോക്താക്കള്‍ക്ക് വാലറ്റ് ടോപ്പ്‌അപ്പ് ചെയ്യാവുന്നതാണ്. ട്രാന്‍സിറ്റ് കാര്‍ഡിലെ ബാലന്‍സ് ഉപയോഗിച്ച്‌ തീരുന്നത് അനുസരിച്ച്‌ യൂസേഴ്സിന് കാര്‍ഡ് റീചാര്‍ജും ചെയ്യാം. പേടിഎം ട്രാന്‍സിറ്റ് കാര്‍ഡില്‍ എടിഎം സേവനം ലഭ്യമാണ്. അതായത് ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം.

മെട്രോ, ബസ്, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കിങ് എന്നിങ്ങനെ വിവിധ സേവനങ്ങള്‍ക്ക് പുതിയ ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോഗിക്കാം.കാര്‍ഡ് വഴി ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും പണമടയ്ക്കാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കെല്ലാം ഒരൊറ്റ കാര്‍ഡ് ഉപയോഗിച്ചാല്‍ മതിയാകും. രണ്ടും മൂന്നും കാര്‍ഡുകള്‍ കൊണ്ട് നടക്കേണ്ട ആവശ്യം ഉപയോക്താക്കള്‍ക്ക് വരുന്നില്ല. രാജ്യത്ത് ഉടനീളമുള്ള, തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കും സേവനം ലഭ്യമാക്കുമെന്നും പേടിഎം പറയുന്നു.

ഹൈദരാബാദ് മെട്രോ റെയിലിന്റെ പങ്കാളിത്തത്തോടെയാണ് പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഈ കാര്‍ഡ് ലഭിക്കണമെങ്കില്‍, അവര്‍ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ പ്രോസസ്സ് പൂര്‍ത്തിയാക്കണം. പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോക്താക്കളെ റീചാര്‍ജ് ചെയ്യാനും പേടിഎം ആപ്പ് വഴി തങ്ങളുടെ ഇടപാടുകള്‍ ട്രാക്ക് ചെയ്യാനും അനുവദിക്കും.

Tags