ഫ്രീ സർവീസ് ഇനിയില്ല; റീച്ചാര്‍ജുകള്‍ക്ക് പ്രൊസസിങ് ഫീ ഈടാക്കാന്‍ ഒരുങ്ങി ഫോൺ പേ

google news
PhonePe
 

ഇനിമുതല്‍ റീച്ചാര്‍ജുകള്‍ക്ക് പ്രൊസസിങ് ഫീ ഈടാക്കാന്‍ ഒരുങ്ങി യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേ. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍ 50 രൂപയ്ക്ക് താഴെയുള്ള റീചാർജിന് പണം നൽകേണ്ടതില്ല. 50നും 100നും ഇടയിലെ റീചാർജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാർജിന് രണ്ട് രൂപയുമാണ് നൽകേണ്ടത്.

നിലവിൽ, യുപിഐ ഉപയോഗിച്ച് ചെയ്യുന്ന റീചാർജുകൾക്കോ ​​ബിൽ പേയ്‌മെന്റുകൾക്കോ ​​ഫീസ് ഈടാക്കുന്ന ഏക പ്ലാറ്റ്ഫോമാണ് ഫോൺപേ. ഗൂഗിൾ പേ, ആമസോൺ പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഇപ്പോഴും റീചാർജ് തുക മാത്രമാണ് ഈടാക്കുന്നത്. സേവനങ്ങൾക്കായി പ്രത്യേകം ചാർജുകളൊന്നും ഈ ടെലകോം കമ്പനികൾ ഈടാക്കുന്നില്ല.

ഡിജിറ്റല്‍ പേമെൻറ് മാര്‍ഗങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ആപ്പുകളാണ് ഗൂഗിള്‍ പേയും ഫോണ്‍ പേയും. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് നേരത്തെ തന്നെ നിശ്ചിത തുക ഈടാക്കി വരുന്നുണ്ട്. എന്നാല്‍ യുപിഐ ഇടപാടുകള്‍ സൗജന്യമായാണ് നടത്തിയിരുന്നത്.


=============================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍...

Join Anweshanam WhatsApp Group  
https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9

Subscribe Anweshanam Youtube
https://youtube.com/c/Anweshanamlive

Follow Anweshanam Google News
https://rb.gy/0tbxgdagain/cid4795157.htm

Follow Anweshanam Dailyhunt
https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

Tags