പിട്രോണ്‍ പുതിയ ഇയര്‍ബഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

google news
ew2

പിട്രോണ്‍ പുതിയ ഇയര്‍ബഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിനു പുറമെ കമ്പനി ഡെഡിക്കേറ്റഡ് ഗെയിമിംഗ് ഇയർബഡ്സും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് ട്രൂ വയർലെസ് ഇയർഫോണുകളും വിപണിയില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.

മികച്ച ശബ്ദ ഗുണമേന്‍മ, ആകർഷകമായ ഡിസൈന്‍ എന്നിവയാണ് പുതിയ ഇയര്‍ബഡുകളുടെ പ്രത്യേകത. ഇതോടൊപ്പം, കമ്പനി ബാസ്ബഡ്സ് ലൈറ്റ് വി 2, ബാസ്ബഡ്സ് ഡ്യുവോ വി '21, ബാസ്പോഡ്സ് എ എൻ സി  992 ഇയർബഡുകൾ എന്നിവയും പുറത്തിറക്കി. നാല് ഇയര്‍ഫോണുകളും മിതമായ വിലയില്‍ ആമസോണില്‍ ലഭ്യമാണ്. ബാസ്ബഡ്സ് ഡ്യുവോ വി '21 റ്റി ഡബ്ല്യൂ എസ്‌  ഇയർബഡുകൾ 999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

 ബാസ്ബഡ്സ് ലൈറ്റ് വി 2 ന് 1,099 രൂപയാണ് വില. ബാസ്പോഡ്സ് എ എൻ സി  992 ന് 1,699 രൂപയും ബാസ്ബഡ്സ് ജേഡ് 1,599 രൂപയ്ക്കും ലഭ്യമാണ്.ബാസ്ബഡ്സ് ജേഡ് 40 മണിക്കൂർ പ്ലേടൈം വാഗ്ദാനം ചെയ്യുന്നുണ്ട്. 300 എം.എ.എച്ച് ചാർജിംഗ് കേസും 60 എംഎം അൾട്രാ ലോ ലേറ്റൻസിയും ഇതിനൊപ്പമുണ്ട്. വിപണിയിലെ ഏറ്റവും വില കുറഞ്ഞ ഗെയിമിംഗ് ഇയർബഡുകൾ ഇവയാണെന്നും ഇതിന്‍റെ ഭാരം 4 ഗ്രാം മാത്രമാണെന്നും കമ്പനി വ്യക്തമാക്കുന്നു.

Tags