പുതിയ വയര്‍ലെസ് ഇയര്‍ ബഡും ക്യുഐ ചാര്‍ജറുമായി പിട്രോണ്‍

google news
പുതിയ വയര്‍ലെസ് ഇയര്‍ ബഡും ക്യുഐ ചാര്‍ജറുമായി പിട്രോണ്‍

ഹൈദരാബാദ്: ഇന്ത്യന്‍ ഡിജിറ്റല്‍ ലൈഫ്‌സ്റ്റൈലും ഓഡിയോ ആക്‌സസറീസ് ബ്രാന്‍ഡുമായ പിട്രോണ്‍ ബാസ്ബഡ്‌സ് വിസ്ത, ബാസ്ബഡ്‌സ് പ്രോ അപ്‌ഗ്രേഡ് എന്നിങ്ങനെ രണ്ട് പുതിയ ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ അവതരിപ്പിച്ചിരിക്കുന്നു. യുവജനങ്ങള്‍ക്കിടയിലെ വയര്‍ലെസ് തരംഗം മനസിലാക്കി സമാനതകളില്ലാത്ത സവിശേഷതകളും സാങ്കേതിക വിദ്യകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. പിട്രോണിന്റെ പുതിയ ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ നവീകരിച്ചതും തെരഞ്ഞെടുക്കാന്‍ ഇഷ്ടമുള്ള നിറങ്ങളിലുമുണ്ട്. വര്‍ധിച്ച ഓഡിയോ അനുഭവവും പകരുന്നു.2019ല്‍ ഒരു ഉല്‍പ്പന്നവുമായി ആരംഭിച്ച കമ്പനി ഇന്ന് ടിഡബ്ല്യുഎസ് വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ എല്ലാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുവെന്നും ഇപ്പോള്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നവരായി മാറിയിരിക്കുന്നുവെന്നും വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ഓഡിയോ രംഗത്ത് ചെലവു കുറഞ്ഞ പ്രമുഖ ബ്രാന്‍ഡായി വളരുകയാണ് ലക്ഷ്യമെന്നും പിട്രോണ്‍ സ്ഥാപകനും സിഇഒയുമായ അമീന്‍ ഖ്വാജ പറഞ്ഞു. ബാസ്ബഡ്‌സ് വിസ്ത വയറോടു കൂടിയും അല്ലാതെയും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബജറ്റ് വിഭാഗത്തിലെ ഏക ടിഡബ്ല്യൂഎസ് ഉല്‍പ്പന്നമാണെന്നും പിട്രോണിന്റെ വയര്‍ലെസ് ഇയര്‍ഫോണ്‍ ഷിപ്പ്‌മെന്റ് അഞ്ചു ദശലക്ഷം യൂണിറ്റായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദേഹം കൂട്ടിചേര്‍ത്തു.

ബാസ്ബഡ് പരമ്പരയിലെ ഏറ്റവും ആകര്‍ഷണീയമായ കൂട്ടിച്ചേര്‍ക്കലായ ബാസ്ബഡ്‌സ് വിസ്ത അടുത്ത ലെവല്‍ 5ഡബ്ല്യു ക്യുഐ വയര്‍ലെസ് ചാര്‍ജിങ് സാധ്യമായ കേസോടെ വയറുകളോട് വിട പറയുന്ന ഓഡിയോ ഉപകരണമാണ്. കേബിളുകളുടെ സങ്കീര്‍ണതകളില്ലാതെ പൂര്‍ണമായും കൈകളെ സ്വതന്ത്രമാക്കുന്ന ഇയര്‍ബഡുകളായ ബാസ്ബഡ്‌സ് വിസ്ത ബിടി5.1 ചിപ്പ്‌സെറ്റുകളുമായാണ് വരുന്നത്. സെറാമിക് മൈക്രോഫോണുകള്‍ ഉയര്‍ന്ന ഓഡിയോ അനുഭവം നല്‍കുന്നു. നാനോ കോട്ടിങ്ങോടു കൂടിയ ഇയര്‍ബഡ് ഐപിഎക്‌സ്4 റേറ്റിങ് സംരക്ഷണം ഉറപ്പു നല്‍കുന്നു. ഔട്ട്‌ഡോറിലും ഇന്‍ഡോറിലും വെള്ളത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നും സംരക്ഷണം ലഭിക്കും. കറുപ്പ്, ഗ്രേ, നീല, വെള്ള എന്നിങ്ങനെ നാലു നിറങ്ങളില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ഉള്‍പ്പടെ മെലിഞ്ഞ എര്‍ഗോണോമിക്ക് ഇയര്‍ബഡുകള്‍ ഏറ്റവും പുതിയ ബ്ലൂടൂത്ത് സാധ്യമായ ഉപകരണങ്ങള്‍ക്ക് അനുയോജ്യമാണ്. സ്മാര്‍ട്ട് പെയറിങ്, സ്മാര്‍ട്ട് വോയ്‌സ് അസിസ്റ്റന്റ് സവിശേഷതകളെല്ലാമുണ്ട് ബാസ്ബഡ്‌സ് വിസ്തയ്ക്ക്. വയറുള്ളതും ഇല്ലാത്തതുമായ ചാര്‍ജിങ് കേസ് വഴി വേഗത്തില്‍ ചാര്‍ജ് ചെയ്യാം.

ടെക്ക് വിദഗ്ധരുടെയും ഉപഭോക്താക്കളുടെയും പ്രിയപ്പെട്ട ബാസ്ബഡ്‌സ് പ്രോയുടെ അപ്‌ഗ്രേഡ് ഓഡിയോ അനുഭവത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആധുനിക ബിടി5.1 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ഇയര്‍ബഡ് മെച്ചപ്പെട്ട കണക്റ്റീവിറ്റിയും തടസങ്ങളില്ലാത്ത നിയന്ത്രണവും നല്‍കുന്നു. ഏറ്റവും പുതിയ ബാസ്ബഡ്‌സ് പ്രോ കൂടുതല്‍ ശക്തവുമാണ്. സ്മാര്‍ട്ട് ഇന്‍സ്റ്റാ പെയറിങ്, മോണോ-സ്റ്റീരിയോ മോഡ്, സ്മാര്‍ട്ട് വോയ്‌സ് അസിസ്റ്റന്‍സ്, സ്മാര്‍ട്ട് ഡിജിറ്റല്‍ ഡിസ്‌പ്ലേ ചാര്‍ജിങ് കേസ്, ഐപിഎക്‌സ്4 റേറ്റിങ് തുടങ്ങിയ സവിശേഷതകളോടൊപ്പം പൂര്‍ണ നിയന്ത്രണവും നല്‍കുന്നു. പരമാവധി മികച്ച ഓഡിയോ അനുഭവം പകരുന്നു. വേഗമേറിയ ടൈപ്പ് സി ചാര്‍ജിങ്ങില്‍ 12 മണിക്കൂര്‍ വരെ പ്ലേബാക്ക് സമയം ലഭിക്കും. നില, ചുവപ്പ്, പച്ച, കറുപ്പ് എന്നിങ്ങനെ നാലു നിറങ്ങളില്‍ ബാസ്ബഡ്‌സ് പ്രോ ലഭിക്കും. പുതിയ ഉല്‍പ്പന്നങ്ങള്‍ ഫെബ്രുവരി 15 മുതല്‍ ആമസോണില്‍ ലഭ്യമാണ്.

Tags