ജനകീയാസൂത്രണ രജതജൂബിലി ആഘോഷം മൊമന്റോ മാതൃക ക്ഷണിക്കുന്നു

google news
image
 

തിരുവനന്തപുരം : കേരളത്തിന്റെ സാമൂഹ്യ വികാസചരിത്രത്തിലെ നാഴിക കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക വേളയില്‍ ജനകീയാസൂത്രണത്തിന്റെ ആരംഭഘട്ടം മുതല്‍ക്കിങ്ങോട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളായവരെയും അധ്യക്ഷന്‍മാരെയും മികച്ച ഇടപെടലുകള്‍ നടത്തിയ ഉദ്യോഗസ്ഥരെയും ആദരിക്കാനുള്ള മൊമന്റോ മാതൃക ക്ഷണിക്കുന്നു.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ചരിത്രവും പ്രസക്തിയും അനാവരണം ചെയ്യപ്പെടുന്ന മൗലികമായ സൃഷ്ടികളാവണം അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു മാതൃകയാണ് അയക്കാനാവുക. ആഗസ്ത് 8ന് മുന്‍പായി info@kila.ac.in എന്ന മെയില്‍ ഐഡിയിലേക്ക് സൃഷ്ടികള്‍ അയക്കേണ്ടതാണ്.

Tags