കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒക്ടോബറില്‍ ഗൂഗിള്‍ പിക്സല്‍ പുത്തന്‍ സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിക്കും

google news
google pixel 6 series
 ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകള്‍ക്കിടയില്‍ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ ഒക്ടോബര്‍ ആദ്യം അവതരിപ്പിക്കും. പിക്സല്‍ 6, പിക്സല്‍ 6 പ്രോ എന്നീ സ്മാര്‍ട് ഫോണുകളാണ് പുറത്തിറങ്ങാന്‍ ഇരിക്കുന്നത്.

പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം നിരവധി  സവിശേഷതകളാണ്  പിക്സല്‍ 6, പിക്സല്‍ 6 പ്രോ എന്നിവക്കുള്ളത്. 
പുതിയ പിക്സല്‍ സീരീസില്‍ ബാറ്ററി ഷെയറിങ് (റിവേഴ്സ് വയര്‍ലെസ് ചാര്‍ജിങ്), അള്‍ട്രാ-വൈഡ്ബാന്‍ഡ് ഫീച്ചറും ഉണ്ടാകും. 1,440×3,120 പിക്സല്‍ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേ പാനലുമായാണ് പിക്സല്‍ 6 പ്രോ വരുന്നത്. ഹാന്‍ഡ്സെറ്റില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള ഡിജിറ്റല്‍ കാര്‍ കീ ആപ്ലിക്കേഷനും പ്രതീക്ഷിക്കാമെന്ന് എക്സ്ഡിഎ ഡവലപ്പര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

google pixel 6 series smartphones

ടെന്‍സര്‍ ചിപ്‌സെറ്റുമായാണ് ഫോണ്‍ വരുന്നത്. മാലി-ജി 78 ജിപിയു, 12 ജിബി എല്‍പിഡിഡിആര്‍ 5 റാം, 512 ജിബി വരെ സ്റ്റോറേജ് എന്നിവയാണ് ഇതോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 എംപി സാംസങ് ജിഎന്‍ 1 പ്രൈമറി സെന്‍സര്‍, 12 എംപി സോണി ഐഎംഎക്സ് 386 അള്‍ട്രാ-വൈഡ് ലെന്‍സ്, 48 എംപി സോണി ഐഎംഎക്സ് 586 ടെലിഫോട്ടോ സ്നാപ്പര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് പിക്സല്‍ 6 പുറത്തിറങ്ങുക.

 സെല്‍ഫികള്‍ക്കും വിഡിയോ കോളിങ്ങിനുമായി 12 എംപി സോണി ഐഎംഎക്സ് 663 മുന്‍ ക്യാമറയുണ്ട്.പുതിയ പിക്സല്‍ ഫോണില്‍ 33W വയര്‍ഡ്, 23W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,000എംഎഎച്ച്‌ ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. വൈ-ഫൈ 6ഇ, UWB, ബ്ലൂടൂത്ത് 5.2, ജിപിഎസ്, ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് മറ്റു കണക്ടിവിറ്റി ഫീച്ചറുകള്‍.

Tags