പൂര്‍ണ്ണമായ സൈബര്‍ സുരക്ഷ ഉറപ്പു നല്‍കി ക്യുക് ഹീല്‍.

google news
quickheal
 

കൊച്ചി ഒക്ടോബര്‍ 05, 2021: സൈബര്‍ സുരക്ഷ മേഖലയില്‍ മുന്‍നിര സ്ഥാപനമായ ക്യുക് ഹീല്‍ ടെക്‌നോളജീസ് അവരുടെ ഏറ്റവും പുതിയ സുരക്ഷ ഉപകരണം വിപണയിലെത്തിക്കുന്നു. ഉപഭോക്താക്കളുടെ ഡിജിറ്റല്‍ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ ബ്രീച്ച് അലേര്‍ട്ട് എന്ന സംവിധാനത്തിലൂടെ ഇമെയില്‍ ഐഡി, പാസ്‌വേര്‍ഡ്, ഫോണ്‍ നമ്പര്‍, ഐപി വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോരുകയോ, ദുരുപയോഗപ്പെടുത്തകയോ ചെയ്യുമ്പോള്‍ തല്‍ക്ഷണം ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുമെന്നതാണ് പ്രത്യേകത. ഇതനുസരിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉപഭോക്താവിനെ സഹായിക്കുകയും ചെയ്യും. വിവിധ കമ്പനികള്‍ അവരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന പതിവുണ്ട്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ സംരക്ഷിക്കാന്‍ കമ്പനികള്‍ക്ക് പഴുതടച്ച സംവിധാനങ്ങളുണ്ടോ എന്നതിലെ ആശങ്ക ക്യുക് ഹീല്‍ സമീപകാലത്ത് നടത്തിയ സര്‍വേയില്‍ പലരും പങ്കുവച്ചിരുന്നു. ഇത്തരം ആശങ്കകള്‍ കൂടി പരിഹരിക്കുന്നതാണ് ക്യുക് ഹീലിന്റെ പുതിയ പതിപ്പ്. 


ഡാറ്റാ ബ്രീച്ചിന് പുറമേ, വെബ്കാം പരിരക്ഷ, ആന്റി ട്രാക്കര്‍, ആന്റി റാന്‍സം തുടങ്ങിയ സംവിധാനങ്ങളും പുതിയ പതിപ്പിലുണ്ട്. ഇന്‍ര്‍നെറ്റ് വഴി വ്യക്തികളുടെ സ്വകാര്യ, സാമ്പകത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന ഫിഷിംഗ് പോലുള്ള അപകടങ്ങളില്‍ നിന്നും ക്യുക് ഹീല്‍ സംരക്ഷണം നല്‍കുന്നു. കൂടാതെ സേഫ് ബാങ്കിംഗ്, രക്ഷാകര്‍തൃ നിയന്ത്രണം, സ്‌ക്രീന്‍ ലോക് സംരക്ഷണം, ടുവേ ഫയര്‍വാള്‍ പരിരക്ഷ, വൈഫൈ സ്‌കാനര്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.

പുതിയ പതിപ്പ് വിപണിയിലെത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് പരിധികളില്ലാത്ത ഡിജിറ്റല്‍ സ്വാതന്ത്രമാണ് ക്യുക് ഹീല്‍ ഉറപ്പ് നല്‍കുന്നതെന്ന് കമ്പനിയുടെ ലീഡ് പ്രൊഡക്ട് മാനേജര്‍ സ്‌നേഹ കട്കാര്‍ പറഞ്ഞു. ഇന്‍ര്‍നെറ്റ് അത്യന്താപേക്ഷിതമായ കാലത്ത് ഉപഭോക്താക്കള്‍ക്ക് അതിനെ പഴുതടച്ച രീതിയില്‍  സുരക്ഷിതമാക്കി നല്‍കുകയാണ്എക്കാലത്തും ക്യുക് ഹീലിന്റെ നയമെന്നും അവര്‍ വ്യക്തമാക്കി. 

Tags