റിയൽ ജിടി മാസ്റ്റർ എഡിഷൻ ബമ്പർ ഓഫർ നാളെക്കൂടി

google news
real GT smart phone

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ മികച്ച ക്യാഷ് ബാക്ക് ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഇപ്പോള്‍ റിയല്‍മിയുടെ ജിടി  മാസ്റ്റര്‍ എഡിഷന്‍ ഫോണുകള്‍ 4000 രൂപയുടെ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

എല്ലാ ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ടിസി അനുസരിച്ചു 4000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നത് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഫീച്ചറുകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകള്‍ തന്നെയാണ് .ഒക്ട കോർ ക്വൽകം സ്നാപ്ഡ്രാഗൺ 778G ലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .

അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകള്‍ എന്നിവയില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് . ആൻഡ്രോയിഡ് 11ല്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ ഫോണുകള്‍ക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിള്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്.6.43 ഇഞ്ചിന്റെ ഫുള്‍ എച്ഡി പ്ലസ് സൂപ്പർ ആമെലോഡ്  ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് 

Tags