റിയല്‍മി 11 പ്രൊ സീരിസ് 5ജി അവതരിപ്പിച്ചു; 23,999 മുതല്‍

google news
phn

കൊച്ചി: മികച്ച ടെക്‌നോളജി ബ്രാന്‍ഡും വിശ്വസനീയ സ്മാര്‍ട്ട്‌ഫോണ്‍ സേവന ദാതാവുമായ റിയല്‍മി 11 പ്രോ സീരീസ് 5ജി പുറത്തിറക്കി. രണ്ട് മികച്ച സ്മാര്‍ട്ട് ഫോണുകളാണ് ഈ സീരിസില്‍ അവതരിപ്പിക്കുന്നത്- റിയല്‍മി 11 പ്രൊ പ്ലസ് 5ജിയും റിയല്‍മി 11 പ്രൊ 5ജിയും.

ഉപയോക്താക്കള്‍ക്ക് മികച്ച ഇന്‍-ക്ലാസ് പ്രീമിയം അനുഭവം നല്‍കുന്നതിന് പ്രശസ്ത മുന്‍ ഗൂച്ചി പ്രിന്റ് ആന്‍ഡ് ടെക്‌സ്റ്റൈല്‍ ഡിസൈനറായ മാറ്റെയോ മെനോട്ടോയുമായി സഹകരിച്ച് റിയല്‍മി ഡിസൈന്‍ സ്റ്റുഡിയോ പ്രീമിയം മാസ്റ്റര്‍ ഡിസൈനാണ് പുറത്തിറക്കിയിരിക്കുന്നത്.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും സൂപ്പര്‍സൂമും ഉള്ള 4X ലോസ്ലെസ് സൂം ഉള്ള ലോകത്തിലെ ആദ്യത്തെ 200 എംപി ക്യാമറ ഫീച്ചര്‍ ചെയ്യുന്ന റിയല്‍മി 11 പ്രൊപ്ലസ് 5ജിയില്‍ 120Hz കര്‍വ്ഡ് വിഷന്‍ ഡിസ്‌പ്ലേ, 100വാട്സ് സൂപ്പര്‍ വിഒഒസി ചാര്‍ജിംഗ്, 5000എംഎഎച്ച് ബാറ്ററി, മീഡിയടെക് ഡൈമന്‍സിറ്റി 7050 5ജി ചിപ്‌സെറ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. സണ്‍റൈസ് ബീജ്, ഒയാസിസ് ഗ്രീന്‍, ആസ്ട്രല്‍ ബ്ലാക്ക് നിറങ്ങളിലും 8ജിബി+256ജിബി, 12ജിബി+256ജിബിയിലും ഇത് ലഭ്യമാണ്. 27,999 രൂപയും 29,999 രൂപയുമാണ് ഇവയുടെ വില.

p1

റിയല്‍മി 11 പ്രൊ 5ജിയില്‍ 120 Hz കര്‍വ്ഡ് വിഷന്‍ ഡിസ്‌പ്ലേ ഫീച്ചര്‍ ചെയ്യുന്നതോടൊപ്പം മീഡിയടെക് ഡിമൈന്‍സിറ്റി 7050 5ജി ചിപ്‌സെറ്റ്, 100എംപി ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ പ്രൊലൈറ്റ് ക്യാമറ, 67വാട്സ് സൂപ്പര്‍ വിഒഒസി ചാര്‍ജ്ജ്, വലിയ 5000എംഎഎച്ച് ബാറ്ററി എന്നിവ സജ്ജീകരിച്ചിരിക്കുന്നു. സണ്‍റൈസ് ബീജ്, ഒയാസിസ് ഗ്രീന്‍, ആസ്ട്രല്‍ ബ്ലാക്ക് നിറങ്ങളിലും മൂന്ന് സ്റ്റോറേജ് വകഭേദങ്ങളിലുമാണ് ലഭ്യമാകുക. 8ജിബി+128ജിബിക്ക് 23,999 രൂപയും 8ജിബി+256ജിബിക്ക് 24,999 രൂപയും 12ജിബി+256ജിബിക്ക് 27,999 രൂപയുമാണ് വില. ഒയാസിസ് ഗ്രീന്‍ നിറം ജൂലൈ മുതല്‍ വിപണിയില്‍ ലഭ്യമാകും.

റിയല്‍മി 11 പ്രൊ 5ജി  (8ജിബി+128ജിബി) വാങ്ങുന്നവര്‍ക്ക് 1500 രൂപയുടെ ഫ്ളാറ്റ് ബാങ്ക് ഓഫറുകള്‍ക്കൊപ്പം എക്‌സ്‌ചേഞ്ചില്‍ 1500 രൂപ വരെ കിഴിവും ലഭിക്കും. കൂടാതെ ഉപയോക്താക്കള്‍ക്ക് realme.com, Flipkart.com എന്നിവയില്‍ ആറു മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. സ്റ്റോറുകളില്‍ ആറു മാസത്തെ നോ കോസ്റ്റ് ഇഎംഐയും 12 മാസത്തെ എംഐഐയും ലഭ്യമാണ്. റിയല്‍മിപ്രൊ 5ജി (8ജിബി+256ജിബി)യും റിയല്‍മി പ്രൊ 5ജി (12ജിബി+256ജിബി)യും ഉപയോക്താക്കള്‍ക്ക് റിയല്‍മിയുടേയും ഫ്ളിപ്കാര്‍ട്ടിന്റെയും സൈറ്റുകളില്‍ 12 മാസം വരെ നോ കോസ്റ്റ് എംഐഐ ലഭിക്കും. എക്‌സ്‌ചേഞ്ചില്‍ 500 രൂപ വരെ കിഴിവ് ലഭിക്കും.

p2

റിയല്‍മി 11 പ്രൊ 5ജി (8ജിബി+256ജിബി) വാങ്ങുന്നവര്‍ക്ക്  ബാങ്ക് ഓഫറുകള്‍ക്കൊപ്പം ഫ്ളാറ്റ് 2000 രൂപ കിഴിവ് ലഭിക്കും. എക്‌സ്‌ചേഞ്ചില്‍ 2000 രൂപ വരെ കിഴിവും റിയല്‍മി, ഫ്ളിപ്കാര്‍ട്ട് സൈറ്റുകളില്‍ നോകോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

read also: സൂര്യ ബോളിവുഡിലേക്ക്; മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രത്തിലൂടെ
 

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്ത റിയല്‍മി നമ്പര്‍ സീരീസിന് ഇന്ത്യയില്‍ 32 ദശലക്ഷത്തിലധികവും ആഗോളതലത്തില്‍ 50 ദശലക്ഷത്തിലധികവും ഉപഭോക്താക്കളാണുള്ളത്. പ്രതിദിനം ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടാകുന്നതെന്ന് റിയല്‍മി പ്രൊഡക്റ്റ് മാനെജര്‍ ശ്രീഹരി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം