റിയൽമി 8 5 ജിയുടെ വില്പന ഇന്ന് മുതൽ

google news
റിയൽമി 8 5  ജിയുടെ വില്പന ഇന്ന് മുതൽ

റിയൽമി ഈ മാസം 22 നു വിപണിയിൽ എത്തിച്ച ബ്രാൻഡിന്റെ ഏറ്റവും വിലക്കുറവുള്ള 5 ജി സ്മാർട്ഫോൺ വിലാപന ഇന്ന് ആരംഭിക്കും.റിയൽമി 8 5 ജിയുടെ വില്പനയാണ് ഇന്ന് ആരംഭിക്കുന്നത്.

4 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,999 രൂപ എന്നിങ്ങനെയാണ് റിയൽമി 8 5ജിയുടെ വില.വില്പന ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്‌സൈറ്റുകൾ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി UI 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ഫോൺ പ്രവർത്തിക്കുക. എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.4 മോണോക്രോം പോർട്രെയിറ്റ് ലെൻസ്, എഫ് / 2.4 മാക്രോ ലെൻസ് എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമെറായാണ് റിയൽമി 8 5ജിയ്ക്ക്.

Tags