റിയൽമി നാര്‍സോ 60 പ്രോ, നാർസോ 60 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

google news
narzo

റിയല്‍മി ഒടുവില്‍ നാര്‍സോ 60 സീരീസിന് കീഴില്‍ രണ്ട് ഫോണുകള്‍ പുറത്തിറക്കി. നാര്‍സോ 60, നാര്‍സോ 60 പ്രോ എന്നിവയാണ് അവതരിപ്പിച്ചത്. റിയല്‍മി നാര്‍സോ 60 സീരീസിനായി വളരെ സ്‌റ്റൈലിഷ് ഡിസൈനാണ് റിയല്‍മി തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെ സമാരംഭിച്ച റിയല്‍മി 11 പ്രോ സീരീസിന് സമാനമായി, പിന്നില്‍ വീഗന്‍ ലെതര്‍ ഫിനിഷുള്ള വൃത്താകൃതിയിലുള്ള ക്യാമറയാണ് ഇത് കൊണ്ട് വന്നിരിക്കുന്നത്.

നാര്‍സോ 60 സീരീസില്‍ കമ്പനി ചില ഉയര്‍ന്ന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 100-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറാണ് മോഡലില്‍ ഉള്ളത്, ഫോണില്‍ 12ജിബി+12ജിബി ഡൈനാമിക് റാമിനൊപ്പം ഡൈമന്‍സിറ്റി 7050 പ്രൊസസറും ഉപയോഗിക്കുന്നു. ഐടിബി ഫ്ലാഗ്ഷിപ്പ് ലെവല്‍ സ്റ്റോറേജ് ലഭിക്കുന്നു എന്നതാണ് ഉപകരണത്തിന്റെ ഹൈലൈറ്റ്.

റിയല്‍മി 60 പ്രോ 23,999 രൂപയ്ക്ക് 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡല്‍ ലഭ്യമാവും. 12 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള നാര്‍സോ 60 17,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. ജൂലൈ 15 ന് ഫോണുകള്‍ വില്‍പ്പനയ്‌ക്കെത്തും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags