റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി

Realme GT Neo 2 5G

 റിയൽ‌മി പുതിയ സ്മാർട്ട്ഫോണായ റിയൽ‌മി ജിടി നിയോ 2 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.മികച്ച സവിശേഷതകളുള്ള ഈ ഫോൺ ഫ്ലിപ്കാർട്ട് ലൂടെയാണ് നടത്തുക.സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോൾ കട്ടൗട്ട്, ചതുരാകൃതിയിലുള്ള പിൻ ക്യാമറ സെറ്റപ്പ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്നാപ്ഡ്രാഗൺ 870 പ്രോസസർ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് ഈ ഡിവൈസിനറെ സവിശേഷതകൾ.റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിൽ 31,999 രൂപയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 35,999 രൂപ വിലയുണ്ട്. നിയോ ഗ്രീൻ, നിയോ ബ്ലാക്ക്, നിയോ ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്‌സൈറ്റുകൾ വഴി ഈ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും.റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഒക്ടോബർ 17ന് നടക്കും. 

റിയൽമി വെബ്സൈറ്റിലൂടെ ആദ്യ വിൽപ്പനയിൽ ഫോൺ സ്വന്തമാക്കുന്ന ആളുകൾക്ക് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റ് 24,999 രൂപയ്ക്ക് ലഭിക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപ മാത്രം നൽകിയാൽ മതിയാകും.റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോണിൽ 6.62 ഇഞ്ച് എഫ്എച്ച്ഡി+ ഇ 4 അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 600 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും 1300 നിറ്റ്സ് ബ്രൈറ്റ്നസുമുള്ള ഈ ഡിസ്പ്ലെയ്ക്ക് സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. പഞ്ച് ഹോൾ ഡിസൈനാണ് ഡിസ്പ്ലെയ്ക്ക് ഉള്ളത്. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ വരുന്നത്. 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ് 120 ഡിഗ്രി എഫ്‌ഒവി, പോർട്രെയിറ്റ് ഷോട്ടുകൾക്കായി 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 16 എംപി ക്യാമറയും നൽകിയിട്ടുണ്ട്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

12 ജിബി റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായിട്ടാണ് റിയൽമി ജിടി നിയോ 2 5ജി വരുന്നത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. ഡൈനാമിക് റാം എക്സ്പാൻഷനും ഈ ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മി യുഐ 2.0 കസ്റ്റം സ്കിന്നിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. കണക്റ്റിവിറ്റി ഫീച്ചറുകളായി ഈ ഡിവൈസിൽ 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. 199.8 ഗ്രാമാണ് ഡിവൈസിന്റെ ഭാരം.