വി ആപ്പില്‍ 'റീചാര്‍ജ് & ഫ്ളൈ' ഓഫര്‍ അവതരിപ്പിച്ചു

google news
B
കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഈസ്മൈട്രിപ്പുമായി സഹകരിച്ച് 'റീചാര്‍ജ് & ഫ്ളൈ' ഓഫര്‍ അവതരിപ്പിച്ചു. ഇതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 30 വരെ വി ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്ന വി ഉപയോക്താക്കള്‍ക്ക് ഓരോ മണിക്കൂറിലും 5000 രൂപ വരെ മൂല്യമുള്ള ഒരു സൗജന്യ ഫ്ളൈറ്റ് ടിക്കറ്റ് നേടാനുള്ള അവസരം ലഭിക്കും. ഉപഭോക്താവിന് ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് 5000 രൂപ കിഴിവ് നേടാനും കഴിയും.
 enlite ias final advt
ഈ ഓഫര്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് വി ആപ്പ് വഴി തിരഞ്ഞെടുത്ത റീചാര്‍ജുകളില്‍ അധിക ചിലവില്ലാതെ 50ജിബി ഡാറ്റ വരെ ലഭിക്കും. കൂടാതെ വി ഉപയോക്താക്കള്‍ക്ക് മറ്റ് റിവാര്‍ഡുകള്‍ക്കൊപ്പം ഈസ്മൈട്രിപ്പ് വഴി ഫ്ളൈറ്റ് ടിക്കറ്റുകളില്‍ 400 രൂപ മൂല്യമുള്ള പ്രത്യേക ഡിസ്കൗണ്ട് കൂപ്പണുകളും നേടാം.
 
വി ആപ്പ് വഴി കൂടുതല്‍ റീചാര്‍ജുകള്‍ ചെയ്യുമ്പോള്‍ ഫ്ളൈറ്റ് ടിക്കറ്റുകളും അധിക ഡാറ്റയും നേടാനുള്ള കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads Join ചെയ്യാം

 

 

 

 

 

 

 

 

 

 

Tags