കോറൽ ഓറഞ്ച് സ്പെഷ്യൽ എഡിഷനുമായി റെഡ്മി

google news
കോറൽ ഓറഞ്ച് സ്പെഷ്യൽ എഡിഷനുമായി റെഡ്മി

റെഡ്മി നോട്ട് 8 പ്രോ കോറൽ ഓറഞ്ച് വേരിയൻറ് ഒരു സ്പെഷ്യൽ എഡിഷനായി അവതരിപ്പിച്ചു. റെഡ്മി നോട്ട് 8 പ്രോയ്ക്ക് ഇപ്പോൾ അഞ്ച് കളർ ഓപ്ഷനുകൾ ഉണ്ട്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഇലക്ട്രിക് ബ്ലൂ വേരിയന്റും ഇതിൽ ഉൾപ്പെടുന്നു.

കോറൽ ഓറഞ്ച് കളർ ഓപ്ഷൻ, ജനുവരിയില്‍ ചൈനീസ് വിപണിയിൽ ട്വിലൈറ്റ് ഓറഞ്ച് ആയി അവതരിപ്പിച്ചിരുന്നു. കോറൽ ഓറഞ്ച് വേരിയന്റിന് മറ്റ് കളർ ഓപ്ഷനുകൾക്ക് തുല്യമായ വിലയായിരിക്കാം ഉണ്ടാവുക.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് റെഡ്മി നോട്ട് 8 പ്രോ ഇന്ത്യയിൽ പുറത്തിറക്കിയത്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 15,999 രൂപയുമാണ് വില വരുന്നത്.

ടോപ്പ്-ഓഫ്-ലൈൻ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 17,999 രൂപയാണ് വില വരുന്നത്. ഈ വർഷം ആദ്യം ജിഎസ്ടി പരിഷ്കരണത്തിന് ശേഷം ഫോൺ 15,999 രൂപയ്ക്ക് വിൽക്കുന്നു. 6 ജിബി + 64 ജിബി മോഡലിനാണ് ഈ വില വരുന്നത്. 6 ജിബി + 128 ജിബി മോഡലിന് 16,999 രൂപയും, 8 ജിബി + 128 ജിബി മോഡലിന് 18,999 രൂപയുമാണ് വില വരുന്നത്. ഈ പുതിയ കോറൽ ഓറഞ്ച് വേരിയന്റ് എപ്പോൾ ഇന്ത്യൻ വിപണിയിലെത്തുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

Tags