സോണി ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്‌ത റാപ്പ് ഗായകൻ കിംഗ്

google news
സോണി ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്‌ത റാപ്പ് ഗായകൻ കിംഗ്

കൊച്ചി: സോണി ഇന്ത്യ, പ്രശസ്ത മ്യസിക്ക് ഐക്കണ്‍ കിംഗിനെ ഓഡിയോ ഉല്‍പ്പന്ന വിഭാഗത്തിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. സംഗീതം അതിന്‍റെ ശുദ്ധമായ രൂപത്തില്‍ ആസ്വദിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന മികച്ച ഓഡിയോ ഉല്‍പ്പന്നങ്ങള്‍ നല്‍കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് പുതിയ പ്രഖ്യാപനം. ഇതിന് പിന്നാലെ "കിംഗ് മീറ്റ് ദി കിംഗ്" എന്ന പേരില്‍ സോണിയുടെ എസ്ആര്‍സ്-എക്സ് വി 800 പാര്‍ട്ടി സ്പീക്കറിനായുള്ള ആദ്യ ക്യാമ്പയിനും സജീവമായി. 

സംഗീതത്തിന്‍റെ കാതല്‍ ഉപഭോക്താക്കളുടെ ഹൃദയത്തിലേക്ക് അടുപ്പിക്കാനും, യുവാക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സോണി ഇന്ത്യ ശ്രമിക്കുമ്പോള്‍, കിംഗുമായുള്ള സഹകരണം ഒരു സുപ്രധാന നാഴികക്കല്ലാണ്. സോണി ഇന്ത്യയുടെ മൊത്ത വില്‍പനയിലുള്ള വരുമാനത്തിന്‍റെ 20 ശതമാനവും ഓഡിയോ വിഭാഗത്തില്‍ നിന്നാണ്. ഇത് കമ്പനിയുടെ ബിസിനസില്‍ ഓഡിയോ വിഭാഗത്തിന്‍റെ കാര്യമായ സ്വാധീനം പ്രകടമാക്കുന്നുണ്ട്.

Tags