ആപ്പിളിന്റെ അധിനിവേശ നിലപാടിനെതിരെ റഷ്യ

google news
apple logo
പല രാജ്യങ്ങളിലും സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആഗോള ഭീന്മാരായ ആപ്പിള്‍ അധിനിവേശ നിലപാട് സ്വീകരിക്കുന്നതായി ആരോപണങ്ങള്‍ ഉയരാറുണ്ട്.ഇപ്പോൾ  ആപ്പിളിന്റെ അധിനിവേശ നിലപാടിനെതിരേ രംഗത്ത് എത്തിയിരിക്കുകയാണ് റഷ്യ.

റഷ്യയിലെ ഫെഡറല്‍ ആന്റിമോണോപോളി സര്‍വ്വീസ് (എഫ്.എ.എസ്) ആണ് ആപ്പിളിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഓരോ ആപ്പുകള്‍ക്കും പ്രത്യക ആപ്പ് സ്റ്റോര്‍ ഫീ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് എഫ്.എ.എസ് ആവശ്യപ്പെട്ടിരുന്നു.അമേരിക്കയില്‍ ഈ മാസമാദ്യം ഫയല്‍ ചെയ്ത കേസില്‍ ആപ്പുകളിലൂടെ അല്ലാതെയുള്ള പണമിടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും എഫ്.എ.എസ് ആവശ്യപ്പെട്ടു

നിലവില്‍ ഐഒഎസ് ഉപഭോക്താകള്‍ക്ക് ആപ്പ് സ്റ്റോറുകളില്‍ മാത്രമാണ് ആപ്പിള്‍ പണം ഈടാക്കുന്നത്.വെബ് സ്റ്റോറുകളെ അപേക്ഷിച്ച്‌ താരത്യമേന കുറഞ്ഞ തുകയ്ക്കാണ് ആപ്പുകള്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ വില്‍ക്കുന്നതെന്ന് ആപ്പിള്‍ അറിയിച്ചു. ആപ്പ് സ്റ്റോറുകളിലുള്ള ആപ്പുകളുടെ ഡെവലപ്പര്‍മാര്‍ക്കുള്ള തുക വെട്ടി കുറയ്ക്കുന്നതാണ് ഇതിന് കാരണം.

അമേരിക്കയും, യൂറോപ്പും ആപ്പിളിനെതിരേ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ആപ്പിളിന്റെ നിലവിലുള്ള സംവിധാനങ്ങളില്‍ മാറ്റമുണ്ടായാല്‍ അത് തീര്‍ച്ചയായും വരുമാനത്തെയും ബാധിക്കും.സെപ്റ്റംബര്‍ 30 നുള്ളില്‍ ആരോപണങ്ങള്‍ക്ക് പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 നുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.അതിന് ശേഷവും ആപ്പിൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായിരുന്നു.

 ആപ്പ് സ്റ്റോര്‍ ഫീയിലൂടെ ലഭിക്കുന്ന തുകയുടെ 30 ശതമാനവും സാങ്കേതിക മികവ് മെച്ചപ്പെടുത്താനും ആപ്പുകളുടെ സുരക്ഷയ്ക്കും വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് ആപ്പിള്‍ പ്രതികരിച്ചു.ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തുകയാണെങ്കില്‍ റഷ്യയില്‍ നിന്നുള്ള വരുമാനത്തിന്റെ നല്ലൊരു ഭാഗവും ആപ്പിളിന് പിഴയായി നല്‍കേണ്ടി വരും.


 

Tags