5ജി സ്‌പെക്‌ട്രം വില്‍പന ഇന്ത്യക്ക് വന്‍ നഷ്ടം വിതക്കും:വിയസാറ്റ്

google news
5g spectrum
ഇന്ത്യ 28 ഗിഗാഹെട്‌സ് ബാന്‍ഡ് 5ജി സേവനത്തിനായി ലേലത്തില്‍ വിറ്റാല്‍ രാജ്യത്തിന് 184.6 ബില്ല്യന്‍ ഡോളര്‍ നഷ്ടം വരാമെന്ന് ആഗോള സാറ്റ്ലൈറ്റ് കമ്യൂണിക്കേഷന്‍ സേവനദാതാവ് വിയസാറ്റ്.2030നു മുന്‍പ് വരാവുന്ന നഷ്ടമാണ് വിയസാറ്റ് കണക്കുകൂട്ടി പറഞ്ഞിരിക്കുന്നത്.കൂടാതെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ ഗുണം രാജ്യത്തിനു ലഭിക്കാതെ പോയേക്കാമെന്നും മുന്നറിയിപ്പു നല്‍കുന്നു.

എംഎംവേവ് എന്നറിയപ്പെടുന്ന ഈ സ്‌പെക്‌ട്രം ആഗോള തലത്തില്‍ തന്നെ 5ജിക്കായി ഉപയോഗിക്കപ്പെടുന്നില്ല. പിന്നെ എന്തിനാണ് ഇന്ത്യ ആ വഴിക്കു നീങ്ങുന്നതെന്ന് വിയസാറ്റ് ചോദിക്കുന്നു. ഇന്ത്യയിലെ 5ജി സ്‌പെക്‌ട്രം ലേലത്തില്‍ 28 ഗിഗാഹെടസ് വേവ് ഉള്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സ്‌പേസ് ഇക്കോണമിക്ക് ദോഷകരമായിരിക്കുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും വിയസാറ്റ് പറയുന്നു.

Tags