അഞ്ച് പുത്തന്‍ ഡിവൈസുകള്‍ അവതരിപ്പിക്കാനൊരുങ്ങി സാംസങ്

google news
അഞ്ച് പുത്തന്‍ ഡിവൈസുകള്‍ അവതരിപ്പിക്കാനൊരുങ്ങി സാംസങ്

ഓഗസ്റ്റ് 5 ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഗാലക്‌സി അൺപായ്ക്ക്ഡ് വെർച്വൽ ഇവന്റിൽ അഞ്ച് പുതിയ ഉപകരണങ്ങൾ സാംസങ് അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു. സാംസങ് ഇലക്‌ട്രോണിക്‌സിന്റെ പ്രസിഡന്റും മൊബൈൽ കമ്മ്യൂണിക്കേഷൻ ബിസിനസ് മേധാവിയുമായ ടിഎം റോഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരിപാടിയിൽ ലോഞ്ച് ചെയ്യാൻ സജ്ജമാക്കിയിരിക്കുന്ന ഉപകരണങ്ങൾ ഏതൊക്കെയെന്ന് റോഹ് വ്യക്തമാക്കിയിട്ടില്ലെങ്കിലും സാംസങ് ഗാലക്സി ഇസഡ് 5 ജി, ഗാലക്‌സി ഫോൾഡ് 2, നോട്ട് 20 സീരീസ് തുടങ്ങിയവ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകള്‍. പരിപാടിയിൽ ദക്ഷിണ കൊറിയൻ കമ്പനി സാംസങ് ഗാലക്‌സി ബഡ്‌സ്, സാംസങ് ഗാലക്‌സി വാച്ച് 3 എന്നിവയും പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്റ്റാൻഡേർഡ് ഗാലക്‌സി നോട്ട് 20, നോട്ട് 20 അൾട്ര എന്നിവയടക്കം ഗാലക്‌സി നോട്ട് 20 സീരീസിന്റെ രണ്ട് വകഭേദങ്ങൾ സാംസങ് പുറത്തിറക്കുമെന്നാണ് ടെക് ലോകത്തിന്റെ പ്രതീക്ഷകള്‍. ഗാലക്‌സി നോട്ട് 20 സീരീസ് യുഎസിലെ സ്‌നാപ്ഡ്രാഗൺ 865+ പ്ലാറ്റ്‌ഫോം നൽകുമെന്ന് അഭ്യുഹങ്ങളുള്ളപ്പോൾ ഇന്ത്യയ്ക്കും മറ്റുള്ള രാജ്യങ്ങളിലേക്കും എക്‌സിനോസ് 990 പ്രോസസർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാമറ സജ്ജീകരണം ഉൾപ്പെടെ ഗാലക്‌സി എസ് 20 അൾട്രാ ഉപകരണത്തിൽ നിന്നുള്ള നിരവധി ഘടകങ്ങൾ നോട്ട് 20 അൾട്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗൂഗിൾ, സ്പോട്ടിഫൈ, മൈക്രോസോഫ്ട് എന്നിവയുമായുള്ള പങ്കാളിത്തത്തെ കറിച്ചും റോഹ് വിശദീകരിച്ചു. സാംസങ്ങിന്റെ മൊബൈൽ ഡിവിഷന്‍ നിലവിലുള്ള പകർച്ചവ്യാധിയെ നേരിടാനുള്ള സമീപനത്തിൽ കൂടുതൽ വഴക്കമുണ്ടാക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags