ഗ്യാലക്സി Z ഫ്ലിപ് 3 വിറ്റഴിക്കാന്‍ സാംസങ്ങിൻറെ പുതിയ രീതികൾ

google news
Galaxy Z Flip Lite
 

ഏറെ ആരാധകരുള്ള നോട്ട്​ സീരീസിന്‍റെ നിര്‍മാണം നിര്‍ത്തിയ "സാംസങ്"​ ഇപ്പോള്‍ അവരുടെ മടക്കാവുന്ന ഫോണുകള്‍ പരമാവധി വിറ്റഴിക്കാനുള്ള പദ്ധതിയിലാണ്​.ഈ വര്‍ഷം ആഗസ്തിലായിരുന്നു,സാംസങ്ങിൻറെ  ഫ്ലാഗ്​ഷിപ്പുകളായ ഗ്യാലക്സി Z ഫ്ലിപ്​ 3യും ഗ്യാലക്സി Z ഫോള്‍ഡ്​ 3യും അവതരിപ്പിച്ചത്​.

അതിന്‍റെ ഭാഗമായി ആസ്​ട്രേലിയയിലെ ഡോ. ഡെനിം എന്ന കമ്പനിയുമായി ചേര്‍ന്ന്​ സ്​പെഷല്‍ എഡിഷന്‍ ജീന്‍സ്​ പുറത്തിറക്കിയിരിക്കുകയാണ് കൊറിയന്‍ ഭീമന്‍​. 'Z ഫ്ലിപ് പോക്കറ്റ്​ ഡെനിം' എന്നാണ്​ ജീന്‍സിന്‍റെ പേര്​. Z ഫ്ലിപ് 3 എന്ന ഫോണ്‍ 'ഫോള്‍ഡഡ്​ മോഡി'ല്‍ ഇട്ട്​ സൂക്ഷിക്കാനുള്ള ഒരു കൊച്ചുപോക്കറ്റുമായാണ്​ ജീന്‍സ്​ എത്തുന്നത്​. അതാണ്​ ജീന്‍സിന്‍റെ  ആകർഷണീയതയും.

അതേസമയം, ജീന്‍സിന്​ വേറൊരു പോക്കറ്റ്​ പോലുമില്ല എന്നത്​ പോരായ്​മയാണ്​. Z ഫ്ലിപ് 3 എന്ന ഫോണ്‍ മടക്കിവെച്ചാല്‍ ഒരു സാധാരണ ഫോണിന്‍റെ പകുതി വലിപ്പം മാത്രമേ ഉണ്ടാവു. അത്​ സാധാരണ പാന്‍റുകളുടെ വലിയ പോക്കറ്റുകളിലിട്ടാല്‍ തിരിച്ചെടുക്കല്‍ അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്​. അതില്ലാതാക്കാനാണ്​ സാംസങ്​ Z ഫ്ലിപ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്​ മാത്രമായുള്ള ജീന്‍സുമായി എത്തുന്നത്​.

അതുപോലെ തന്നെ, 83,097 രൂപ നല്‍കിയാല്‍ മാത്രമേ​ Z ഫ്ലിപ് പോക്കറ്റ്​ ഡെനിം ജീന്‍സ്​ സ്വന്തമാക്കാന്‍ കഴിയൂ. ഞെട്ടാന്‍ വര​ട്ടെ, ജീന്‍സിന്‍റെ കൊച്ചുപോക്കറ്റില്‍ ഗ്യാലക്സി Z ഫ്ലിപ് 3 എന്ന ഫോണും ഉണ്ടായിരിക്കും. ഡോ. ഡെനിം എന്ന കമ്പനി ഇത്തരത്തിലുള്ള 450 ജോഡി ജീന്‍സുകള്‍ മാത്രമേ നിര്‍മിക്കുകയുള്ളൂ. അതിനാല്‍, Z ഫ്ലിപ് 3 എന്ന ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്​ ഡോ. ഡെനിമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയാല്‍ ഒരു ജോടി ബെസ്‌പോക്ക് ജീന്‍സും സ്വന്തമാക്കാം.

Tags