'സ്വകാര്യതയാണ് പ്രധാന്യം; വാട്സ്ആപ്പിന്റെ നയം മാറ്റത്തില്‍ സുപ്രീംകോടതി

google news
'സ്വകാര്യതയാണ് പ്രധാന്യം;  വാട്സ്ആപ്പിന്റെ നയം മാറ്റത്തില്‍ സുപ്രീംകോടതി

ന്യൂ ഡല്‍ഹി: ഫേസ്ബുക്കിന്റെയും വാട്സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രീംകോടതി. വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

ഇതു സംബന്ധിച്ച് ഫേസ്ബുക്കിനും വാട്സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. അതേസമയം, പുതിയ സ്വകാര്യതാ നയം സംബന്ധിച്ച് രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് വാട്‌സ് ആപ്പ് കമ്പനി രംഗത്തെത്തിയിരുന്നു. വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ ചോര്‍ത്തില്ലെന്ന് ആവര്‍ത്തിച്ച കമ്പനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നല്‍കുക എന്നാണ് പറയുന്നത്. വ്യക്തികള്‍ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങള്‍ വാട്‌സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു. ഇതോടൊപ്പം വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷന്‍ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഉറപ്പ് നല്‍കുന്നു.

Tags