ഷവോമിയുടെ പുത്തൻ സ്മാർട്ട് ഫോണുകൾ വിപണിയിൽ

google news
zzz
 

ഷവോമിയുടെ പുതിയ മൂന്നു സ്മാര്‍ട്ട് ഫോണുകള്‍ കൂടി ചൈന വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. റെഡ്മി നോട്ട് 11 ,ഷവോമി റെഡ്മി നോട്ട് 11 പ്രൊ കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ പ്ലസ് എന്നി സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .

ഈ സ്മാര്‍ട്ട് ഫോണുകള്‍ 5ജി സപ്പോര്‍ട്ടില്‍ തന്നെ വാങ്ങിക്കുവാന്‍ സാധിക്കുന്ന മൂന്ന് 5ജി പ്രോസ്സസറുകളില്‍ പുറത്തിറക്കിയിരിക്കുന്ന സ്മാര്‍ട്ട് ഫോണുകളാണ്.

ഈ ഫോണുകളുടെ മറ്റു സവിശേഷതകള്‍ നോക്കാം...


ഷവോമിയുടെ റെഡ്മി നോട്ട് 11 5ജി

ഡിസ്‌പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ 6.6 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ,ഇവയുടെ മീഡിയ ടെക് ഡയമെൻസിറ്റി  810 പോസ്റ്ററുകളിലായാണ് പ്രവര്‍ത്തനം നടക്കുന്നത് . 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വരെ ഈ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാണ്.

ഡ്യൂവല്‍ പിന്‍ ക്യാമറകളിലാണ് ഷവോമി ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും  ലഭിക്കും. ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട്.

വില നോക്കുകയാണെങ്കില്‍ ഈ 5ജി ഫോണുകള്‍ക്ക് CNY 1,199 ആണ് ആരംഭത്തിൽ  വരുന്നത് .ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്താല്‍ ഏകദേശം 14000 രൂപയ്ക്ക് അടുത്തുവരും .

ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ 5ജി

ഡിസ്‌പ്ലേയുടെ ഫീച്ചറുകള്‍  6.7 ഇഞ്ചിന്റെ അമലോഡ്, ഈ ഫോണുകള്‍ ഒക്ട -കോർ മീഡിയ ടെക് ഡയമെൻസിറ്റി  920പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .മറ്റുള്ളവ നോക്കുകയാണെങ്കില്‍ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വരെ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്

ക്വാഡ് പിന്‍ ക്യാമറകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ ക്വാഡ് പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .

ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 5,000എംഎഎച്  ന്റെ ബാറ്ററി ലൈഫും ഈ ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കില്‍ ഈ 5ജി ഫോണുകള്‍ക്ക് സിഎൻവൈ  1,599 ആണ് ആരംഭ വില വരുന്നത് .ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്താല്‍ ഏകദേശം 18700 രൂപയ്ക്ക് അടുത്തുവരും .

ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ പ്ലസ് ഫോണുകളുടെ വില നോക്കുകയാണെങ്കില്‍ സിഎൻവൈ 1,899 ആണ് ആരംഭ വില വരുന്നത് .ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്താല്‍ ഏകദേശം 22000 രൂപയ്ക്ക് അടുത്തുവരും. .

============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍... Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

Tags