ബിഗ് സേവിങ്സ് ഡേ ഓഫറുകളിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ ,ലാപ്‌ടോപ്പുകള്‍ ടെലിവിഷനുകള്‍ സ്വന്തമാക്കാം

6.5 ഇഞ്ചിന്റെ എച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപ്പോലെ തന്നെ Corning Gorilla 3 സംരക്ഷണവും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍എക്സിനോസ് 850 ലാണ് പ്രവര്‍ത്തനം നടക്കുന്നത്.അതുപോലെ തന്നെ സാംസങ് ഗാലക്‌സി F12 സ്മാര്‍ട്ട് ഫോണുകള്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ലാണ് പ്രവര്‍ത്തിക്കുന്നത് .
ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയിരുന്നു .കൂടാതെ മൈക്രോ എസ് ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്വാഡ് പിന്‍ ക്യാമറകള്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്.
48 മെഗാപിക്സല്‍ മെയിന്‍ ക്യാമറകള്‍ + 5 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ലെന്‍സുകള്‍ + 2 മെഗാപിക്സല്‍ മാക്രോ + 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്.8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 6,000mAhന്റെ ബാറ്ററി ലൈഫ് ആണ് നല്‍കിയിരിക്കുന്നത്.