18ജിബി റാം കൂടാതെ 1ടിബി സ്റ്റോറേജില്‍ തകര്‍പ്പന്‍ ഫോണ്‍

google news
ZTE axon 30 ultra 1tb
ലോക വിപണിയില്‍ മറ്റൊരു മികച്ച പെര്‍ഫോമന്‍സ് സ്മാര്‍ട്ട് ഫോണുകള്‍ കൂടി പുറത്തിറക്കിയിരിക്കുന്നു .ZTE ആക്സൺ 30 അൾട്രാ എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ലോക വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ ആന്തരിക ഫീച്ചറുകള്‍ തന്നെയാണ് .ഈ ഫോണുകള്‍ക്ക് 18 ജിബിയുടെ റാം കൂടാതെ 1TBയുടെ വരെ സ്റ്റോറേജുകള്‍ ലഭിക്കുന്നതാണ്.

ഡിസ്‌പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.67ഇഞ്ചിന്റെ എഫ്എച്ഡി +ആമെലോഡ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 144Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നതിനായി 18 ജിബിയുടെ റാം വരെയാണ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .അതുപോലെ തന്നെ 1ടിബി യുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ്  ZTE ആക്സൺ 30 അൾട്രാ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .ക്വാഡ് പിന്‍ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

64 മെഗാപിക്സലിന്റെ ക്വാഡ് പിന്‍ ക്യാമറകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .സെല്‍ഫിയിലേക്കു വരുകയാണെങ്കില്‍ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .അതുപോലെ തന്നെ 4,600mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .

Tags