ഐ ടി നിയമത്തിലെ ഭേദഗതി അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങൾക്ക് രാജ്യത്ത് നിയമപരിരക്ഷ ഇല്ലാതാകും

media

ഐ ടി നിയമത്തിലെ ഭേദഗതി അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങൾക്ക് രാജ്യത്ത് നിയമപരിരക്ഷ ഇല്ലാതാകും. പ്രവർത്തനം തടയാതെ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഇന്റർമീഡിയേറ്ററി എന്ന നിലയിൽ ലഭിക്കുന്ന നിയമപരിരക്ഷ ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതോടെ അംഗങ്ങൾ പോസ്റ്റ് ചെയുന്ന എല്ലാ പോസ്റ്റുകളും മറ്റാർക്കും ഒരുവിധത്തിലും അപകീർത്തികരമല്ല എന്നത് അടക്കം ഉറപ്പാക്കുക അതാത് സമൂഹ മാധ്യമങ്ങളുടെ നിമയപ്രകാരമുള്ള ബാധ്യതയായി മാറും.

പുതിയ നടപടികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളുടെ മറുപടി ലഭിച്ചതിന് ശേഷമായിരിക്കും നടപടി. ഇന്റർമീഡിയേറ്ററി പരിരക്ഷ ഇല്ലാതെ ആകുന്നതോടെ എല്ലാ പ്രതികരണത്തിനു പോസ്റ്റിനും സമൂഹ മാധ്യമത്തിന് കൂട്ട ഉത്തരവാദിത്വം ഉണ്ടാകും. മാനനഷ്ട കേസുകളിൽ അടക്കം ഇന്റർമീഡിയേറ്ററി പരിരക്ഷ കിട്ടുന്നത് കൊണ്ടാണ് സമൂഹ മാധ്യമങ്ങളെ കേസുകളിൽ ഉൾപെടുത്താത്തത്.