സോണി ഇന്ത്യ ബിഇസഡ്50എല്‍ സീരീസ് അവതരിപ്പിച്ചു

google news
സോണി ഇന്ത്യ ബിഇസഡ്50എല്‍ സീരീസ് അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ, 4കെ എച്ച്ഡിആര്‍ പ്രൊഫഷണല്‍ ബ്രാവിയ ഡിസ്‌പ്ലേയും, എക്‌സ്ആര്‍ പ്രൊസസറും ഉള്‍പ്പെടുന്ന ബിഇസഡ്50എല്‍ സീരീസിന്റെ വില്‍പന പ്രഖ്യാപിച്ചു. മികച്ച ഇമേജ് നിലവാരം, വിശാലമായ വ്യൂവിങ് ആംഗിള്‍, പ്രൊഫഷണല്‍ ഫീച്ചറുകള്‍, എസ്ഒസി പ്ലാറ്റ്‌ഫോം എന്നിങ്ങനെ പ്രോ ബ്രാവിയ ഉപയോക്താക്കളുടെ ഇഷ്ട സവിശേഷതകള്‍ സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ ടെലിവിഷന്‍ സീരീസ് എത്തുന്നത്. സോണിയുടെ പ്രൊഫഷണല്‍ ബ്രാവിയ ബിഇസഡ്40ജെ സീരീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ 98 ഇഞ്ച് ഡിസ്‌പ്ലേയാണ് ബിഇസഡ്50എല്‍ സീരീസിന്. ഭാരത്തില്‍ ഏകദേശം 22 ശതമാനവും, വീതിയില്‍ 28 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. 

കൂടുതല്‍ പോര്‍ട്ടബിള്‍ ആക്കാനും ഇന്‍സ്റ്റലേഷന്‍ ഫ്രണ്ട്‌ലി ആക്കാനും സഹായിക്കുന്നതിന്, ഡിസ്‌പ്ലേയുടെ താഴെയായി എര്‍ഗണോമിക് ഹൊരിസോണ്ടല്‍ ഹാന്‍ഡിലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുകളില്‍ വെര്‍ട്ടിക്കല്‍ ഹാന്‍ഡിലുകളുമുണ്ട്. 32ജിബിയുടെ അധിക ഇന്റേണല്‍ സ്‌റ്റോറേജാണ് മറ്റൊരു പ്രധാന സവിശേഷത. 2023 ജൂലൈ 20 മുതല്‍ ഇന്ത്യയിലെ സോണി അംഗീകൃത വിതരണക്കാര്‍ വഴി എഫ്ഡബ്ല്യു-98ബിഇസഡ്50എല്‍ മോഡല്‍ ലഭ്യമാകും. 20,00,000 രൂപയാണ് വില.