സോണി ഇന്ത്യ പുതിയ എച്ച്റ്റി-എസ്2000 സൗണ്ട് ബാര്‍ അവതരിപ്പിച്ചു

google news
സോണി ഇന്ത്യ പുതിയ എച്ച്റ്റി-എസ്2000 സൗണ്ട് ബാര്‍ അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്ബാര്‍ എച്ച്ടി-എസ്2000 അവതരിപ്പിച്ചു. മികച്ച ബാസിനൊപ്പം, വെര്‍ട്ടിക്കല്‍ സറൗണ്ട് എഞ്ചിന്‍, എസ്-ഫോഴ്‌സ് പ്രോ ഫ്രണ്ട് സറൗണ്ട് എന്നിവയിലൂടെ, സിനിമാറ്റിക് സറൗണ്ട് സൗണ്ട് അനുഭവമാണ് ഈ 5.11 ചാനല്‍ ഡോള്‍ബി അറ്റ്‌മോസ്/ഡിടിഎസ്:എക്‌സ് സൗണ്ട്ബാര്‍ നല്‍കുക. സ്റ്റീരിയോ കണ്ടന്റ് പ്ലേ ചെയ്യുമ്പോള്‍ പോലും പുതുതായി വികസിപ്പിച്ച അപ്മിക്‌സറിലൂടെ ത്രിമാന സറൗണ്ട് സൗണ്ട് അനുഭവിക്കാനാവും. സെന്റര്‍ സ്പീക്കര്‍ വ്യക്തമായ സംഭാഷണം ഉറപ്പാക്കുമ്പോള്‍, ബില്‍റ്റ് ഇന്‍ ഡ്യുവല്‍ സബ്‌വൂഫര്‍ ആഴത്തിലുള്ള ബാസും നല്‍കുന്നു.

 

സോണിയുടെ പുതിയ ഹോം എന്റര്‍ടൈന്‍മെന്റ് കണക്ട് ആപ്പിന് (എച്ച്ഇസി) അനുയോജ്യമായ ആദ്യത്തെ ഡിവൈസ് കൂടിയാണ് ഈ സൗണ്ട്ബാര്‍. ഓപ്ഷണല്‍ സബ് വൂഫര്‍, റിയര്‍ സ്പീക്കര്‍ ഫീച്ചറുകള്‍ ഉപയോഗിച്ച് ഹോം സിനിമാ എക്‌സ്പീരിയന്‍സും ഉപഭോക്താക്കള്‍ക്ക് ഉയര്‍ത്താം. എച്ച്ഡിഎംഐ, ഒപ്റ്റിക്കല്‍ കണക്റ്റിവിറ്റി എന്നിവയ്‌ക്കൊപ്പം എളുപ്പമുള്ള സജ്ജീകരണവും പ്രവര്‍ത്തനവും, പുതിയ റിമോട്ട് കണ്‍ട്രോള്‍, പരിസ്ഥിതിയെ മനസില്‍ കൊണ്ടുള്ള നിര്‍മിതി എന്നിവയാണ് പുതിയ ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്ബാറിന്റെ മറ്റു സവിശേഷതകള്‍.

 

2023 ജൂണ്‍ 9 മുതല്‍ സോണി റീട്ടെയില്‍ സ്‌റ്റോറുകള്‍ (സോണി സെന്റര്‍, സോണി എക്‌സ്‌ക്ലൂസീവ്), പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകള്‍, മറ്റു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ എച്ച്ടി-എസ്2000 വില്‍പനക്ക് ലഭ്യമാവും. 42,990 രൂപയാണ് വില. സൗണ്ട്ബാറും സബ്‌വൂഫറും ഉള്ള റിയര്‍ സ്പീക്കര്‍ കൂടി വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 14,990 രൂപ ഇളവ് ലഭിക്കും. കൂടാതെ ബ്രാവിയയുടെ 43 ഇഞ്ചും അതിനും മുകളിലുള്ള ടെലിവിഷനുകള്‍ക്കൊപ്പം എച്ച്ടി-എസ്2000 വാങ്ങുമ്പോള്‍ 4,000 രൂപയുടെ അധിക കിഴിവും ലഭിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം 

Tags