സോണി ഇന്ത്യ എസ്ആര്‍എസ്-എക്സ്വി800 പാര്‍ട്ടി സ്പീക്കര്‍ അവതരിപ്പിച്ചു

google news
സോണി ഇന്ത്യ എസ്ആര്‍എസ്-എക്സ്വി800 പാര്‍ട്ടി സ്പീക്കര്‍ അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ ഉച്ചത്തിലും വ്യക്തവുമായ ശബ്ദത്തോടെ പാര്‍ട്ടി ആസ്വദിക്കാന്‍ ഇന്ത്യക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത എസ്ആര്‍എസ്-എക്സ്വി800 സ്പീക്കര്‍ അവതരിപ്പിച്ചു. പാര്‍ട്ടി ആഘോഷങ്ങള്‍ക്ക് പുറമേ ഉപഭോക്താക്കള്‍ക്ക്, ശക്തമായ ബാസിലും, മുറി നിറയുന്ന വ്യക്തമായ ശബ്ദത്തിലും തങ്ങളുടെ പ്രിയപ്പെട്ട സിനിമ കാണാനും, ടിവി പരിപാടികള്‍ ആസ്വദിക്കാനും എസ്ആര്‍എസ്-എക്സ്വി800 സ്പീക്കര്‍ ഉപയോഗിക്കാം. ഓമ്നി ഡയറക്ഷണല്‍ പാര്‍ട്ടി സൗണ്ട് എല്ലാ മൂലയിലും ശബ്ദമെത്തിക്കുമ്പോള്‍, സോണി എക്സ്-ബാലന്‍സ്ഡ് സ്പീക്കര്‍ യൂണിറ്റുകള്‍ കേള്‍വി അനുഭവത്തെ മികവുറ്റതാക്കും.

25 മണിക്കൂര്‍ ബാറ്ററിലൈഫാണ് എസ്ആര്‍എസ്-എക്സ്വി800 ലഭ്യമാക്കുന്നത്. വെറും 10 മിനിറ്റ് ചാര്‍ജ് കൊണ്ട് 3 മണിക്കൂര്‍ പ്ലെയിങ് ടൈം ലഭിക്കും. രാത്രി മുഴുവന്‍ പാര്‍ട്ടിയെ സജീവമാക്കി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ടിവി ഓഡിയോ വിഷ്വല്‍ ഉള്ളടക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് എസ്ആര്‍എസ്-എക്സ്വി800ന്‍റെ ടിവി സൗണ്ട് ബൂസ്റ്റര്‍ ഫങ്ഷന്‍. പോര്‍ട്ടബിള്‍ ഡിസൈനാണ് പുതിയ സ്പീക്കറിന്. സൗകര്യപ്രദമായ ഉപയോഗത്തിനായി ബില്‍റ്റ്-ഇന്‍ വീലുകളും ഹാന്‍ഡിലുമുണ്ട്.

കരോക്കെ, ഗിറ്റാര്‍ ഇന്‍പുട്ട്, ഇന്‍റ്റൂറ്റിവ് ടച്ച് പാനല്‍, ഐപിഎക്സ്4 റേറ്റിങ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളുള്ള ഒരു പോര്‍ട്ടബിള്‍ പാര്‍ട്ടി പവര്‍ഹൗസ് കൂടിയാണിത്. എസ്ആര്‍എസ്-എക്സ്വി800 ഉപയോഗിച്ച് പാര്‍ട്ടി മൂഡനുസരിച്ചുള്ള റൂം ലൈറ്റിങ് ക്രമീകരിക്കാനും സാധിക്കും. സോണി മ്യൂസിക് സെന്‍റര്‍, ഫിസ്റ്റബിള്‍ ആപ്പുകള്‍ എന്നിവ ഉപയോഗിച്ച് പ്ലേലിസ്റ്റുകള്‍ സൃഷ്ടിക്കാനും, വോയ്സ് ചേഞ്ചറിനൊപ്പം കരോക്കെ, എക്കോ, ഡിജെ കണ്ട്രോള്‍ എന്നിവ ശബ്ദ ഇഫക്റ്റുകള്‍ക്കായും ഉപയോഗിക്കാം.